ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനിടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. ഒക്ടോബർ 18 മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികൾക്ക് സർവീസ് നടത്താം. നിലവിൽ 85 ശതമാനം സർവീസുകൾ മാത്രമാണ് കമ്പനികൾ നടത്തുന്നത്.
കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മുഴുവൻ വിമാനസർവീസുകളും നടത്താനുള്ള അനുമതി നൽകുകയാണെന്ന് വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിമാനകമ്പനികൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Also Read -
Covid Vaccine | കോവാക്‌സിന്‍ കുട്ടികള്‍ക്ക് കുത്തിവയ്ക്കാം; വിദഗ്ധ സമിതിയുടെ അനുമതികഴിഞ്ഞ വർഷം ലോക്ഡൗൺ കഴിഞ്ഞ് വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ 50 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. പിന്നീട് ഇത് ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു.
Also Read-
ബെംഗളൂരു വിമാനത്താവളത്തില്‍ വെള്ളംകയറി; യാത്രക്കാര്‍ ടെര്‍മിനലിലെത്തിയത് ട്രാക്ടറില്‍; വീഡിയോഅതേസമയം, രാജ്യത്ത് എട്ട് മാസത്തിന് ശേഷം കോവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 14,313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ പ്രതിദിന കണക്കിനെക്കാൾ 21 ശതമാനം കുറവാണ് ഇന്നത്തേത്. കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്. 26,579 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗമുക്തി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗമുക്തി നിരക്കാണിത്. 181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Also Read-
Kashmir | കശ്മീരിലെ പുഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടി അഞ്ച് സൈനികർക്ക് വീരമൃത്യൂEnglish Summary: Government removes restrictions on domestic aviation capacity from October 18. The government had capped domestic flight capacity since May 2020; Currently domestic flights capacity is capped at 85%. In September, MoCA allowed airlines to operate a maximum of 85 per cent of their pre-Covid domestic flights instead of the 72.5 per cent allowed till date. The carriers have been operating 72.5 per cent of their pre-Covid domestic flights since August 12, according to the ministry’s order.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.