നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രോഗിയുടെ വേഷത്തില്‍ മിന്നല്‍ പരിശോധന നടത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മര്‍ദനം

  രോഗിയുടെ വേഷത്തില്‍ മിന്നല്‍ പരിശോധന നടത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മര്‍ദനം

  ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുന്നതിനായി വേഷം മാറിയെത്തിയതായിരുന്നു മന്ത്രി

  Union Health Minister Mansukh Mandaviya.

  Union Health Minister Mansukh Mandaviya.

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കായി രോഗിയുടെ വേഷത്തിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദനം.

   ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുന്നതിനായി വേഷം മാറിയെത്തിയതായിരുന്നു മന്ത്രി. എന്നാല്‍ ഗേറ്റില്‍ വെച്ച് തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്.

   ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അധിക്ഷേപിച്ചതായും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റുള്‍പ്പെടെയുള്ള നാല് കേന്ദ്രങ്ങളുെട ഉദ്ഘാടനവേളയില്‍വെച്ചായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

   Also Read-Charanjit Singh Channi | ക്യാപ്റ്റനു പിന്‍ഗാമിയായി ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും; സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി

   മകനുവേണ്ടി ഒരു സ്‌ട്രെച്ചര്‍ എടുക്കണമെന്ന് ജീവനക്കാരോട് അപേക്ഷിക്കുന്ന വൃദ്ധയെ കണ്ടെന്നും എന്നാല്‍ 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍ പോലും അവരെ സഹായിച്ചില്ലെന്നും മന്ത്രി പറയുന്നു. തനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെന്നും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

   Also Read-IRCTC ഫുഡ് കോര്‍ട്ട് ഉദ്ഘാടന വേളയില്‍ യാത്രക്കാരനോട് റിബണ്‍ മുറിയ്ക്കാനാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി

   വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി. അതേസമയം കോവിഡ് ചികിത്സ നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}