• HOME
  • »
  • NEWS
  • »
  • india
  • »
  • 'കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്‍കണം'; മന്‍മോഹന്‍ സിങ്ങിന്റെ കത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

'കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്‍കണം'; മന്‍മോഹന്‍ സിങ്ങിന്റെ കത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് 19 വാക്‌സിനെക്കുറിച്ച് അസാധാരണമായ താത്പര്യത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജപ്രചാരണം നടത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോപിച്ചു

Harsh Vardhan

Harsh Vardhan

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് 19 സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നിതിനായി അഞ്ച് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ രംഗത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചില ഉപദേശങ്ങള്‍ നല്‍കണമെന്നാണ് അദ്ദേഹം മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    രാജ്യത്ത് കോവിഡ് 19 വാക്‌സിനെക്കുറിച്ച് അസാധാരണമായ താത്പര്യത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജപ്രചാരണം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. 'കേവല സംഖ്യകളിലേക്ക് പോകരുതെന്നാണ് നിങ്ങളുടെ ഉപദേശം. പക്ഷെ ജനസംഖ്യയുടെ ശതമാനം അനുസരിച്ച് പോകണം എന്നത് തെറ്റല്ല. എന്നാല്‍ നിങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങളും ഉപദേശങ്ങള്‍ പാലിക്കുമെന്ന് നിങ്ങള്‍ എനിക്ക് വാക്ക് തരണം' ആരോഗ്യമന്ത്രി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തില്‍ പറയുന്നു.

    കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്റെ പ്രാധാന്യം മന്‍മോഹന്‍ സിങ് മനസ്സിലാക്കുന്നുണ്ടെങ്കിലും തന്റെ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരും അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും മനസ്സിലാക്കുന്നില്ല. ഇത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

    'കോവിഡ് 19 വാക്‌സിനുകള്‍ക്ക് ശാസ്ത്രജ്ഞന്മാരോട് നന്ദി പറയുന്നു. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും അസാധാരണമായ താത്പര്യം പ്രകടിപ്പിക്കുകയും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മടികാണിക്കുകയും ജനങ്ങളുടെ ജീവിതവുമായി കളിക്കുകയും ചെയ്തു'ആരോഗ്യമന്ത്രി പറഞ്ഞു.

    'പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും മുതിര്‍ന്ന് നേതാവെന്ന നിലയില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കും ഇതേ ഉപദേശം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

    കോവിഡ് വ്യാപന കാലയളവില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആവശ്യമായ ഓര്‍ഡറുകള്‍ വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് നല്‍കണമെന്ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

    വാക്‌സിനുകള്‍ എങ്ങനെയാണ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് രണ്ടാമത്തെ നിര്‍ദേശമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര ആവശ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രം 10 ശതമാനം വാക്‌സിന്‍ നിലനിര്‍ത്തണം. കൂടാതെ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

    45 വയസ്സിനു താഴെയാണെങ്കില്‍ പോലും മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുവാന്‍ സംസ്ഥാനങ്ങളില്‍ അനുമതി നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ നിര്‍ദേശം. വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് ഫണ്ടുകളും മറ്റ് ഇളവുകളും നല്‍കി വാക്‌സിന്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനായി ഉല്പാദന സൗകര്യങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നതാണ് അദ്ദേഹത്തിന്റെ നാലാമത്തെ നിര്‍ദേശം.

    വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. അതുവഴി നിരവധി കമ്പനികള്‍ ലൈസന്‍സിന് കീഴില്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇസ്രയേലില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് വ്യവസ്ഥ ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം ആഭ്യന്തര വിതരണം പരിമിതമാണെന്നതിനാല്‍ വിശ്വസിനീയമായ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അല്ലെങ്കില്‍ യുഎസ്എഫ്ഡിഎ ഉപയോഗത്തിനായി അംഗീകരം നല്‍കിയ വാക്‌സിനുകള്‍ ആഭ്യന്തര ബ്രിഡ്ജിംഗ് ട്രയലിന് നിര്‍ബന്ധിക്കാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഞ്ചാമത്തെ നിര്‍ദേശം.
    Published by:Jayesh Krishnan
    First published: