• HOME
 • »
 • NEWS
 • »
 • india
 • »
 • Kashmir| ഒരു മാസത്തിനിടെ ഭീകരർ കൊന്നത് 5 സാധാരണക്കാരെ; ഡൽഹിയിൽ അമിത് ഷാ- അജിത് ഡോവൽ കൂടിക്കാഴ്ച

Kashmir| ഒരു മാസത്തിനിടെ ഭീകരർ കൊന്നത് 5 സാധാരണക്കാരെ; ഡൽഹിയിൽ അമിത് ഷാ- അജിത് ഡോവൽ കൂടിക്കാഴ്ച

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ‌ അമിത് ഷാ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്

 • Share this:
  ന്യൂഡൽഹി: കശ്മീരിലെ കുൽഗാമിൽ ഭീകരർ ബാങ്ക് മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി (NSA Ajit Doval) ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Union Home minister Amit Shah) കൂടിക്കാഴ്ച. സാധാരണക്കാരെ ഭീകരർ പ്രത്യേകം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത് പതിവായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. കൂടിക്കാഴ്ച ഇതിനകം ഒരു മണിക്കൂർ പിന്നിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

  ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ‌ അമിത് ഷാ നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അമർനാഥ് തീർത്ഥാടനയാത്രയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ജമ്മു കശ്മീർ ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹയും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

  Also Read- 'ലാദൻ ലോകത്തിലെ മികച്ച എഞ്ചിനീയർ'; ബിൻ ലാദന്റെ ചിത്രം ഓഫീസില്‍ സൂക്ഷിച്ച ഓഫീസർക്ക് സസ്‌പെൻഷൻ

  രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കുൽഗാമിൽ ഭീകരർ മറ്റൊരു സാധാരണക്കാരനെ വധിച്ചത്. രാജസ്ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാർ ജോലിയിൽ പ്രവേശിച്ചത്.

  മൂന്നു ദിവസത്തിനിടെ രണ്ടാമത്തെയും ഒരു മാസത്തിനിടെ അ‍ഞ്ചാമത്തെയും സിവിലിയൻ കൊലപാതകമാണിത്. സ്കൂൾ അധ്യാപികയായ രജനി ബാലയ്ക്ക് പുറമെ ബദ്ഗാമിൽ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട്, ടിവി താരം അമ്രീന്‍ ഭട്ട്, രഞ്ജിത് സിങ്‌ എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ട മറ്റുള്ളവർ.

  സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള അക്രമണം തുടർക്കഥയാകുന്നതോടെ പുറത്തുനിന്നു വന്ന് കശ്മീരിൽ താമസിക്കുന്നവർ കനത്ത ഭീതിയിലാണ്. ആക്രമണത്തിൽ പ്രതിഷേധവും ശക്തമാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കശ്മീർ താഴ്‌വരയിൽ പോസ്റ്റ് ചെയ്യപ്പട്ടിരിക്കുന്ന പുറത്തുനിന്നുള്ള സർക്കാർ ജീവനക്കാർക്ക് സ്വന്തം നാടുകളിലേക്കു സ്ഥലം മാറ്റം നൽകണമെന്നും ആവശ്യപ്പെട്ട് ജമ്മുവിൽ നാട്ടുകാർ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെയാണ് അജിത് ഡോവലുമായി അമിത് ഷായുടെ കൂടിക്കാഴ്ച.

  English Summary: Union Home Minister Amit Shah held a meeting with National Security Advisor Ajit Doval. The meeting was held hours after a bank employee from Rajasthan was shot dead by terrorists in Jammu and Kashmir’s Kulgam district. Vijay Kumar, a manager with the Ellaqui Dehati Bank at Areh Mohanpora branch was shot at by terrorists and died on his way to the hospital. The incident took place just two days after a school teacher was killed in the Gopalpora area of Kulgam district.
  Published by:Rajesh V
  First published: