• HOME
 • »
 • NEWS
 • »
 • india
 • »
 • Exclusive Amit Shah | പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കൽ വൈകുന്നത് കോവിഡ് സാഹചര്യത്തെ തുടർന്ന്; പിന്നോട്ട് പോകില്ല: അമിത് ഷാ

Exclusive Amit Shah | പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കൽ വൈകുന്നത് കോവിഡ് സാഹചര്യത്തെ തുടർന്ന്; പിന്നോട്ട് പോകില്ല: അമിത് ഷാ

നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുമായുള്ള അഭിമുഖം

അമിത് ഷായുമായുള്ള അഭിമുഖം

 • Last Updated :
 • Share this:
  പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act) നടപ്പിലാക്കുന്നതും കോവിഡ്-19 സാഹചര്യവുമായി ബന്ധമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ഈ നിയമത്തിന്റെ കാര്യത്തിൽ ഒരു പിന്നോട്ട് പോകില്ലെന്നും നെറ്റ് വർക്ക്18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് ആയ രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ 2019 ഡിസംബർ 11 ന് പാർലമെന്റ് പാസ്സാക്കുകയും അടുത്ത ദിവസം തന്നെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സിഎഎയ്ക്ക് (CAA) കീഴിലുള്ള നിയമങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാതിനാൽ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.

  "നമ്മൾ ഇതുവരെ കോവിഡ്-19 ൽ നിന്ന് മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ സിഎഎയ്ക്ക് ഇപ്പോൾ മുൻഗണന നല്കാൻ സാധിക്കില്ല. നമ്മൾ ഇതുവരെ മൂന്ന് കോവിഡ് തരംഗങ്ങൾ കണ്ടു. ഭാഗ്യവശാൽ, ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ട് മൂന്നാം തരംഗവും പിൻവാങ്ങുകയാണ്. സിഎഎയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും അതിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നമില്ല. ചോദ്യത്തിനും പ്രസക്തിയില്ല" സിഎഎ എപ്പോൾ നടപ്പിലാക്കുമെന്ന ചോദ്യത്തിനാണ് അമിത് ഷാ ഇങ്ങനെ പ്രതികരിച്ചത്. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

  Also Read-Amit Shah |എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ

  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ തുടങ്ങിയ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുകയാണ് സിഎഎയുടെ ലക്ഷ്യം. ഈ വർഷം ജനുവരിയിൽ സിഎഎയ്ക്ക് കീഴിലുള്ള നിയമങ്ങൾ രൂപീകരിക്കുന്നതിന് കൂടുതൽ സമയം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്ററി സമിതികളെ സമീപിച്ചിരുന്നു. സിഎഎ അനുസരിച്ച് അർഹതയുള്ള ഗുണഭോക്താക്കൾക്ക് മാത്രമേ ഇന്ത്യൻ പൗരത്വം നൽകുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  Also Read-Exclusive Amit Shah | യുപിയില്‍ ' ബാഹുബലിയും' മാഫിയകളും ഇല്ല; യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ

  മാന്വൽ ഓൺ പാർലമെന്ററി വർക്ക് പ്രകാരം, നിയമനിർമ്മാണത്തിനുള്ള നിയമങ്ങൾ രാഷ്ട്രപതിയുടെ അനുമതി ലഭിച്ച് ആറ് മാസത്തിനുള്ളിൽ തന്നെ രൂപപ്പെടുത്തേണ്ടതാണ്‌. അല്ലെങ്കിൽ സബ് ഓർഡിനേറ്റ് നിയമനിർമ്മാണം, ലോക് സഭ, രാജ്യസഭ എന്നിവ സംബന്ധിച്ച സമിതികളിൽ നിന്ന് കൂടുതൽ സമയം തേടേണ്ടതായിരുന്നു. സിഎഎ നിയമമാക്കി ആറു മാസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തിന് നിയമങ്ങൾ രൂപപ്പെടുത്താൻ കഴിയാത്തതിനാൽ കമ്മിറ്റികളിൽ നിന്ന് പല തവണ സമയം തേടി. ആദ്യം 2020 ജൂണിലും തുടർന്ന് നാല് തവണയും സമയം നീട്ടി ആവശ്യപ്പെട്ടിരുന്നു.

  Also Read-Amit Shah Exclusive Interview | തീവ്രവാദ വിഷയത്തിൽ എസ്.പിക്കും ബി.എസ്.പിക്കും അലസമായ സമീപനം: അമിത് ഷാ

  2019 ൽ സിഎഎ പാർലമെന്റ് പാസ്സാക്കിയശേഷം രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. പുതിയ നിയമം മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയെ ലംഘിക്കുന്നതാണെന്നും സിഎഎയെ എതിർക്കുന്നവർ വാദിച്ചു. സിഎഎ യും പൗരന്മാരുടെ ദേശീയ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ അമിത് ഷാ ഈ ആരോപണങ്ങൾ തള്ളിക്കളയുകയും ഇത് വെറും രാഷ്ട്രീയവത്കരണമാണെന്നുമാണ് പ്രതികരിച്ചത്.
  Published by:Jayesh Krishnan
  First published: