തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah)ഈ മാസം 29ന് കേരളത്തിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran). കേരളത്തിലെ മതഭീകരവാദത്തിനെതിരായ പോരാട്ടത്തിന് ആസൂത്രണ പരിപാടികൾ നടത്താനാണ് ബിജെപിയുടെ തീരുമാനം. അമിത് ഷായുടെ സാന്നിധ്യത്തിലാകും സൂത്രണങ്ങള് നടത്തുകയെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ആയിരകണക്കിന് പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദത്തിന് അയക്കുന്ന ലൗ ജിഹാദടക്കം തുടരുകയാണ്. ഏതെങ്കിലും ഒരു സമുദായത്തിനെതിരെ മാത്രമല്ല. കേരളത്തിന്റെ പൊതുസമൂഹത്തിനാകെ ഭീഷണിയായിട്ടുള്ള വര്‍ഗീയതക്കും മതഭീകരവാദത്തിനും എതിരായ പോരാട്ടത്തിനുള്ള ആസൂത്രണമാകും നടത്തുകയെന്നും സുരേന്ദ്രന് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.