നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Medal for Excellence in Investigation| അന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ കേരളത്തിലെ 9 പൊലീസുകാർക്ക്

    Medal for Excellence in Investigation| അന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ കേരളത്തിലെ 9 പൊലീസുകാർക്ക്

    കേരളത്തിൽ നിന്ന് 9 പൊലീസുകാർ മെഡലിന് അർഹരായി. ഉത്ര കൊലകേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എഐജി ഹരിശങ്കർ, മലപ്പുറം എസ് പി സുജിത്ത് ദാസ്, ഡിവൈ എസ് പി മാരായ എ അശോകൻ, വി വി ബെന്നി, പി വിക്രമൻ, ഇൻസ്പെക്ടർമാരായ സിജു ബി കെ, അലവി സി, ഷിന്റോ പി കുര്യൻ, കെ ജെ പീറ്റർ എന്നിവരാണ് മെഡലിന് അർഹരായത്.

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ 152 പൊലീസുകാർക്കാണ് മെഡൽ. എൻഐഎയിൽ നിന്നും അഞ്ചും, സിബിഐയിൽ നിന്ന് 13 പേരും മെഡൽ നേടി.

      കേരളത്തിൽ നിന്ന് 9 പൊലീസുകാർ മെഡലിന് അർഹരായി. ഉത്ര കൊലകേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ എഐജി ഹരിശങ്കർ, മലപ്പുറം എസ് പി സുജിത്ത് ദാസ്, ഡിവൈ എസ് പി മാരായ എ അശോകൻ, വി വി ബെന്നി, പി വിക്രമൻ, ഇൻസ്പെക്ടർമാരായ സിജു ബി കെ, അലവി സി, ഷിന്റോ പി കുര്യൻ, കെ ജെ പീറ്റർ എന്നിവരാണ് മെഡലിന് അർഹരായത്.

      Also Read- വൈറലാകാനായി ഉടുപ്പും മാസ്കും ഹെൽമറ്റും ലൈസൻസുമില്ലാതെ ബൈക്കോടിച്ചു; യുവാവ് കുടുങ്ങി

      28 വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 152 പൊലീസുകാരാണ് മെഡലിന് അര്‍ഹരായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പേർ പട്ടികയിൽ ഇടം പിടിച്ചത്. 11 പേർ വീതം. ഉത്തർപ്രദേശിൽ നിന്ന് 10, രാജസ്ഥാനിൽ നിന്നും കേരളത്തിൽ നിന്നും 9 പേര്‍ വീതം, തമിഴ്‌നാട്ടിൽ നിന്ന് 8, ബിഹാറിൽ നിന്ന് 7, ഡൽഹി, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് 6 പേർ വീതം, മറ്റ് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഒരോ ഉദ്യോഗസ്ഥര്‍ വീതവും പട്ടികയിൽ ഇടം നേടി.

      Also Read- ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിക്ക് 25 വർഷം കഠിനതടവ്

      കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ നിലവാരം ഉയർത്തുക, പൊലീസ് ഉദ്യോഗസ്ഥരിലെ അത്തരം കഴിവുകൾ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2018 ലാണ് ഈ മെഡൽ ഏർപ്പെടുത്തിയത്.

      English Summary: The “Union Home Minister’s Medal for Excellence in Investigation” for the year 2021 have been awarded to 152 Police personnel. Among the personnel receiving these awards, 15 are from CBI, 11 each from Madhya Pradesh and Maharashtra Police, 10 from Uttar Pradesh, 9 are from Kerala and Rajasthan Police, 8 are from Tamil Nadu Police, 7 are from Bihar, 6 each are from Gujarat, Karnataka and Delhi Police and the remaining from the other States/UTs. These include twenty eight (28) women Police officials.
      Published by:Rajesh V
      First published:
      )}