ന്യൂഡൽഹി: സുപ്രീം കോടതി റദ്ദാക്കിയെ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പൊലീസ് മേധാവിമാർക്കാണ് നിർദേശം. സമൂഹ മാധ്യമങ്ങളിൽ വിമർശനാത്മകമായ അഭിപ്രായപ്രകടനം നടത്തുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന 66 എ വകുപ്പ് റദ്ദാക്കിയതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 66 എ പ്രകാരം ഇപ്പോഴും കേസ് എടുക്കുന്നതിനെ സുപ്രീം കോടതി വിമർശിക്കുകയും ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വനിതാ ഡോക്ടറുടെ കുളിമുറിയിൽ അസാധാരണവെളിച്ചം; ഒളിക്യാമറ വെച്ചതിന് ന്യൂറോളജിസ്റ്റ് അറസ്റ്റിൽ
വനിതാ ഡോക്ടറുടെ കുളിമുറിയിലും കിടപ്പുമുറിയിലും ഒളി ക്യാമറ സ്ഥാപിച്ച സംഭവത്തിൽ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റ് അറസ്റ്റിലായി. പൂനെയിലെ പ്രമുഖ മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലാണ് സംഭവം. കുളിമുറിയിലെ ബൾബിൽനിന്ന് അസാധാരണ പ്രകാശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളി ക്യാമറ സ്ഥാപിച്ച വിവരം അറിഞ്ഞത്. വനിതാ ഡോക്ടർ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിലെ പ്രശസ്തനായ ന്യൂറോളജിസ്റ്റാണ് അറസ്റ്റിലായത്. വനിതാ ഡോക്ടറുടെ ക്വാർട്ടേഴ്സിന് തൊട്ടടുത്താണ് ഈ ഡോക്ടർ താമസിച്ചിരുന്നത്.
അഞ്ചു ദിവസം മുമ്പാണ് കുളിമുറിയിലെ ബൾബിൽ മറ്റുനിറങ്ങളിലുള്ള പ്രകാശം ശ്രദ്ധയിൽപ്പെട്ടത്. കൂടാതെ കിടപ്പുമുറിയിലെ പുതിയതായി മാറിയ ബൾബ് കത്താതിരുന്നതും സംശയത്തിന് ഇടയാക്കി. ഇതേത്തുടർന്ന് ഇലക്ട്രീഷ്യനെ വരുത്തി നടത്തിയ പരിശോധനയിലാണ് ബൾബിനുള്ളിൽ ഒളി ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയത്. തുടർന്ന് വനിതാ ഡോക്ടർ ആശുപത്രിക്ക് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രശസ്തനായ ഡോക്ടർ പിടിയിലായത്. മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സ് വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുതിർന്ന ഡോക്ടർ കുടുങ്ങിയത്. ഇയാൾ വനിതാ ഡോക്ടറുടെ ക്വാർട്ടേഴ്സിനുള്ളിൽ കടക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലിൽ ഡോക്ടർ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോഴിക്കോട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ
പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ കോഴിക്കോട് വെള്ളയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിലായി. തീരപ്രദേശത്തെ ഒരു കോളനിയില് മൂന്നു മാസം മുന്പാണ് സംഭവം നടന്നത്. മാതാപിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം പത്തുവയസുകാരിയെ കൂട്ടുകാര് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ല.
എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഈ വിഷയം ഉയർന്നു വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ തമ്മിലുളള വഴക്ക് അയൽക്കാർ കേട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയൽക്കാർ തന്നെ വിഷയം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.