നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര ഐടി മന്ത്രി

  ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച് കേന്ദ്ര ഐടി മന്ത്രി

  രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിരീക്ഷിക്കുന്നതിനായി സ്‌പൈവെയര്‍ പെഗാസസ് ഉപോഗിച്ചുവെന്നായിരുന്നു ആരോപണം

  IT and communications minister Ashwini Vaishnaw

  IT and communications minister Ashwini Vaishnaw

  • Share this:
   ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ മൂന്നൂറോളം പ്രമുഖരുടെ ഫേണ്‍ ചോര്‍ത്തിയെന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

   രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിരീക്ഷിക്കുന്നതിനായി സ്‌പൈവെയര്‍ പെഗാസസ് ഉപോഗിച്ചുവെന്നായിരുന്നു ആരോപണം. "വളരെ ഉദ്വേഗജനകമായ ഒരു കഥ ഇന്നലെ രാത്രി ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ദീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സെക്ഷന് മുന്‍പാണ് വാര്‍ത്ത വന്നത്. ഇത് യാദൃശ്ചികമല്ല. നേരത്തെ വാട്‌സപ്പില്‍ പെഗാസസിന്റെ ഉപയോഗം സംബന്ധിച്ച് സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ വസ്തുതപരമായി അടിസ്ഥാനമില്ല. ഇപ്പോഴത്തെ ഈ വാര്‍ത്ത ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമായി കാണുന്നു" അശ്വിനി വൈഷ്ണവ് പറഞ്ഞു.

   Also Read-പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ

   മൂന്ന് കേന്ദ്ര മന്ത്രിമാര്‍, 40ലധികം മാധ്യമപ്രവര്‍ത്തകര്‍, മൂനന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീംകോടതി, ബിസിനസുകാര്‍ തുടങ്ങി മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്.

   'ദി വയര്‍' ലാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ പ്രധാന മാധ്യമപ്രവര്‍ത്തരുടെ പേരും ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ് കൂടുതല്‍ പേരുടേയും ഫോണ്‍ ചോര്‍ത്തിയത്.

   Also Read-Explained: പെഗാസസ് സ്‌പൈവെയറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

   ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണ് പെഗാസസ്. സര്‍ക്കാരുകള്‍ക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണിത്. 2019 ലും പെഗാസസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോകത്തെമ്പാടുമായി 121 ഇന്ത്യക്കാരുടേതുള്‍പ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകള്‍ ഹാക്കുചെയ്യാന്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.
   Published by:Jayesh Krishnan
   First published:
   )}