ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സിവില്‍ ജഡ്ജി പരീക്ഷയിൽ ഭിന്നഷേശിക്കാരനായ ഉദ്യോഗാര്‍ത്ഥിക്ക് പ്രിലിമിനറി പരീക്ഷ എഴുതാന്‍ സഹായിയെ അനുവദിച്ച സുപ്രീം കോടതി വിധിയെ പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഈ വിഷയത്തില്‍ പ്രശംസയുമായി രംഗത്തെത്തിയത്.
‘ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ ഹൃദയസ്പര്‍ശിയായ നടപടിയാണിത്. ഉത്തരാഖണ്ഡില്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് പകര്‍പ്പെഴുത്തുകാരന്റെ സഹായം ലഭിച്ച ഭിന്നഷേശിക്കാരനായ ഉദ്യോഗാര്‍ത്ഥിക്ക് ഈ നടപടി വലിയ ആശ്വാസം നല്‍കുന്നതാണ്,” റിജിജു ട്വീറ്റ് ചെയ്തു.
അര്‍ഹതപ്പെട്ട വ്യക്തിക്ക് തക്കസമയത്ത് നീതി ലഭിക്കുന്നത് വളരെ തൃപ്തികരമാണ്, സുപ്രീം കോടതിയെ സമീപിച്ച ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.
റൈറ്റേഴ്സ് ക്രാമ്പ് (നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികള്‍ക്കുണ്ടാകുന്ന വേദനയും മരവിപ്പും) എന്ന അസുഖമാണ് ഉദ്യോഗാര്‍ത്ഥിക്ക്. ഇത് ഒരു ടാസ്ക്-സ്പെസിഫിക് മൂവ്മെന്റ് (ഒരു കൃത്യം ആവര്‍ത്തിച്ച് ചെയ്യുന്നത്) ഡിസോര്‍ഡറാണ്. എഴുതുമ്പോള്‍ പേശീവലിവുകളും വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണിത്.
This is such a heart warming action by hon’ble Chief Justice Dr DY Chandrachud. A great relief to a Divyang candidate who sought a scribe for the Judicial Service exam in Uttarakhand. AIIMS had certified his disability. Timely Justice to a deserving person is very satisfying. pic.twitter.com/V5ampXxtkD
— Kiren Rijiju (@KirenRijiju) April 30, 2023
ഉത്തരാഖണ്ഡിലെ സിവില്‍ ജഡ്ജി പരീക്ഷ ഉദ്യോഗാര്‍ത്ഥിയായ ധനഞ്ജയ് കുമാറാണ് പകര്‍പ്പെഴുത്തുകാരനെ (സ്ക്രൈബിനെ) വേണമെന്നാശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരാഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന് (യുകെപിഎസ്സി) ഏപ്രില്‍ 20 ന്, ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ് പകര്പ്പെഴുത്തുകാരന് വേണ്ടി ധനഞ്ജയ് സമര്‍പ്പിച്ച അപേക്ഷ നിരസിച്ചത്. ഇതേതുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥി സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയെ സമീപിച്ച ധനഞ്ജയ് 2017 സെപ്തംബര്‍ 25ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തനിക്ക് റൈറ്റേഴ്സ് ക്രാമ്പ് ഉണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്തു.
Also Read- രാഷ്ട്രീയക്കാരുടെ പോസ്റ്ററുകൾ കാണാനില്ല; കർണാടകയിൽ എവിടെയും ‘അപ്പു’വിന്റെ മുഖം മാത്രം
ധനഞ്ജയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് നമിത് സക്സേന, ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് യുകെപിഎസ്സി പകര്പ്പെഴുത്തുകാരന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷ നിരസിച്ചതിനെക്കുറിച്ച് ജസ്റ്റിസ് പി എസ് നരസിംഹ ഉള്‍പ്പെട്ട ബെഞ്ചിനെ അറിയിച്ചു. സക്സേനയുടെ സബ്മിഷന് പരിഗണിച്ച് മേയ് 12നകം മറുപടി നല്കാന് യുകെപിഎസ്സിക്കും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ബെഞ്ച് നോട്ടീസ് അയച്ചു.
തുടര്‍ന്നുള്ള പരീക്ഷയ്ക്കായി ഒരു സ്ക്രൈബിനെ അപേക്ഷകന് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ഉത്തരാഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന് ബെഞ്ച് ഇടക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.