• HOME
 • »
 • NEWS
 • »
 • india
 • »
 • Saline Water LED Lamp | കടൽവെള്ളത്തിൽ പ്രവർത്തിക്കുന്ന എൽഇഡി വിളക്ക് പുറത്തിറക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Saline Water LED Lamp | കടൽവെള്ളത്തിൽ പ്രവർത്തിക്കുന്ന എൽഇഡി വിളക്ക് പുറത്തിറക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) വികസിപ്പിച്ചെടുത്ത "രോഷ്‌നി" എന്ന് പേരിട്ടിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി വിളക്കാണ് മന്ത്രി പുറത്തിറക്കിയത്...

 • Last Updated :
 • Share this:
  ന്യൂഡൽഹി: കടൽവെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൽഇഡി വിളക്കുകൾ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പുറത്തിറക്കി. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT) വികസിപ്പിച്ചെടുത്ത "രോഷ്‌നി" എന്ന് പേരിട്ടിരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി വിളക്കാണ് മന്ത്രി അനാച്ഛാദനം ചെയ്തത്. ദരിദ്രർക്കും, പ്രത്യേകിച്ച് 7500 കിലോമീറ്റർ നീളമുള്ള ഇന്ത്യയുടെ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്, ഉപ്പുവെള്ള വിളക്ക് "ജീവിതം അനായാസമാക്കുമെന്ന്" മന്ത്രി പറഞ്ഞു.

  രാജ്യത്തുടനീളം എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നതിനായി 2015ൽ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജജ്വല പദ്ധതിക്ക് സലൈൻ വാട്ടർ എൽഇഡി വിളക്ക് ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജ സുരക്ഷ, ഊർജ്ജ ലഭ്യത, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ ബഹിർഗമനം കുറയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ഊർജ്ജസ്വലമായ പുനരുപയോഗ ഊർജ്ജ പരിപാടിയുടെ ഭാഗമാണ് പുതിയ എൽഇഡി വിളക്ക് പുറത്തിറക്കുന്നത്.

  കടൽവെള്ളം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും സിംഗ് ചൂണ്ടിക്കാട്ടി, ഏതെങ്കിലും ഉപ്പുവെള്ളമോ സാധാരണ ഉപ്പ് കലർത്തിയ സാധാരണ വെള്ളമോ വിളക്കിന് ഊർജ്ജം പകരാൻ ഉപയോഗിക്കാം, ഇത് പ്രവര്ത്തിപ്പിക്കാൻ ചെലവ് കുറഞ്ഞതും വളരെ എളുപ്പവുമാണ്.

  രോഷ്നി വിളക്ക് കണ്ടുപിടിച്ചതിന് NIOT ടീമിനെ മന്ത്രി അഭിനന്ദിക്കുകയും ഗ്രാമീണ, വിദൂര പ്രദേശങ്ങളിലും ദുരന്തസമയത്തും വളരെയധികം സഹായിക്കുന്ന ഈ മൾട്ടി പർപ്പസ് വിളക്കിന്റെ വൻതോതിലുള്ള ഉൽപാദനത്തിനുള്ള സാങ്കേതികവിദ്യ വ്യവസായത്തിലേക്ക് മാറ്റാൻ അവരെ ഉപദേശിക്കുകയും ചെയ്തു.

  പിന്നീട് NIOT യുടെ മുതിർന്ന ശാസ്ത്രജ്ഞരെയും മന്ത്രി കാണുകയും ഡീപ് ഓഷ്യൻ മിഷൻ ഓഫ് ഇന്ത്യ നടപ്പിലാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. ലക്ഷദ്വീപ് ദ്വീപുകളിൽ വിജയകരമായി പ്രദർശിപ്പിച്ച കടൽജലം കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള ഡീസാലിനേഷൻ (എൽടിടിഡി) സാങ്കേതികവിദ്യയുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി, അഗതി, മിനിക്കോയ് ദ്വീപുകളിൽ എൽടിടിഡി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ഡീസാലിനേഷൻ പ്ലാന്റുകൾ വികസിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ഈ LTTD പ്ലാന്റുകളുടെ ഓരോന്നിന്റെയും ശേഷി പ്രതിദിനം 1 ലക്ഷം ലിറ്റർ കുടിവെള്ളമാണ്. ലക്ഷദ്വീപ്, അമിനി, ആൻഡ്രോത്ത്, ചെറ്റ്‌ലെറ്റ്, കദ്മത്ത്, കൽപേനി, കിൽത്താൻ എന്നിവിടങ്ങളിൽ പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശേഷിയുള്ള 6 എൽടിടിഡി പ്ലാന്റുകൾ കൂടി സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  ആവശ്യമായ താപനിലയുള്ള ലക്ഷദ്വീപ് ദ്വീപുകൾക്ക് അനുയോജ്യമായതാണ് LTTD സാങ്കേതികവിദ്യ. സമുദ്രോപരിതലത്തിലെ വെള്ളവും ആഴക്കടൽ വെള്ളവും തമ്മിൽ ഏകദേശം 150C യുടെ വ്യത്യാസം ഇപ്പോൾ ലക്ഷദ്വീപ് തീരങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പ്ലാന്റിന്റെ സ്ഥാനവും ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു ഡീസലിനേഷൻ പ്ലാന്റിന്റെ വില. ലക്ഷദ്വീപ് ദ്വീപുകളിലെ ആറ് എൽ.ടി.ടി.ഡി പ്ലാന്റുകളുടെ ആകെ ചെലവ് 187.75 കോടി രൂപയാണ്.
  Published by:Anuraj GR
  First published: