നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 ലോക്ക്ഡൗൺ | മാർഗനിർദ്ദേശങ്ങളോടെ പൊതുഗതാഗതം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി

    COVID 19 ലോക്ക്ഡൗൺ | മാർഗനിർദ്ദേശങ്ങളോടെ പൊതുഗതാഗതം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി

    രാജ്യത്ത് പൊതുഗതാഗത സംവിധാനം എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കും. കർശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും പൊതുഗതാഗത സംവിധാനം ആരംഭിക്കുക.

    നിതിൻ ഗഡ്ക്കരി (ഫയൽ ചിത്രം)

    നിതിൻ ഗഡ്ക്കരി (ഫയൽ ചിത്രം)

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: കോവിഡ് 19 ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പൊതുഗതാഗതം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി. അതേസമയം, പൊതുഗതാഗതം നടപ്പാക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

      രാജ്യത്ത് പൊതുഗതാഗത സംവിധാനം എത്രയും പെട്ടെന്ന് തന്നെ പുനരാരംഭിക്കും. കർശനമായ നിയന്ത്രണങ്ങളോടെ ആയിരിക്കും പൊതുഗതാഗത സംവിധാനം ആരംഭിക്കുക. സുരക്ഷിതമായ പൊതുഗതാഗത സംവിധാന ഉപയോഗത്തിന്
      സാമൂഹ്യ അകലം പോലെയുള്ള മാർഗനിർദ്ദേശങ്ങൾ പിന്തുടരേണ്ടതാണ്. വീഡിയോ കോൺഫറൻസിലൂടെ ബസ്, കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര ഗതാഗതമന്ത്രി ഇക്കാര്യം അറിയിച്ചത്.

      You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]

      ദേശീയപാതകൾ തുറക്കുന്നതും പൊതുഗതാഗതവും പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തും. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ടു പോകാൻ. ബസുകളിലും കാറുകളിലും സാമൂഹ്യ അകലം പാലിക്കുകയും ഹാൻഡ് വാഷ്, സാനിട്ടൈസർ, ഫേസ് മാസ്ക് എന്നിവ നിർബന്ധമാക്കുകയും വേണം.

      അതേസമയം, ഓപ്പറേറ്റർമാർ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി ലണ്ടൻ മോഡൽ പബ്ലിക് ട്രാൻസ്പോർട് ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. അവിടെ, സർക്കാരിന്റെ ഫണ്ട് കുറവും സ്വകാര്യ ഫണ്ട് കൂടുതലുമാണ്. ഇന്ത്യൻ ബസ്, ട്രക്കുകളുടെ ബോഡികളുടെ നിലവാരം അഞ്ചു മുതൽ ഏഴു വർഷങ്ങൾ വരെ മാത്രമേ ഉണ്ടായിരിക്കൂവെന്നും യൂറോപ്യൻ മോഡലുകൾ 15 വർഷം വരെ നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.

      First published:
      )}