• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊലപാതകശ്രമം: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകൻ ഉൾപ്പെടെ 8 പേർ അറസ്റ്റില്‍

കൊലപാതക ശ്രമം, സംഘർഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇരുപത് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

news18
Updated: June 19, 2019, 8:19 AM IST
കൊലപാതകശ്രമം: കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകൻ ഉൾപ്പെടെ 8 പേർ അറസ്റ്റില്‍
prahlad and prabal patel
news18
Updated: June 19, 2019, 8:19 AM IST
ഭോപ്പാൽ:. ‌കൊലപാതകശ്രമത്തിന് കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേലാണ് അറസ്റ്റിലായിരിക്കുന്നത്. പ്രബലിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മോനു പട്ടേല്‍ ഒളിവിലാണ്. മുൻ മന്ത്രി കൂടിയായ ബിജെപി എംഎൽഎ ജലം സിംഗ് പട്ടേലിന്റെ മകനാണ് മോനു.

Also Read-സ്വർണ്ണം വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു: നടനും ഭാര്യയും അറസ്റ്റിൽ

തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. രണ്ട് യുവാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് പ്രബലും മോനുവുമാണ് ആദ്യം ആക്രമങ്ങൾക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളുമായി ചേർന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച ഇവർ ഇവരെ സമീപത്തുള്ള വീട്ടിലെത്തിച്ചു. അക്രമികളിൽ നിന്നകന്ന ഒരു മുൻ സുഹൃത്തിൻറെ വീടായിരുന്നു ഇത്. ഇവിടെയെത്തി ആ യുവാവിനെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി. മകനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പിതാവിനും ക്രൂരമായി മർദ്ദനമേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. ആക്രമണത്തിനിടെ പ്രബൽ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.

Also Read-ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 127 ആയി

നാലോളം പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. കൊലപാതക ശ്രമം, സംഘർഷം സൃഷ്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇരുപത് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

First published: June 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...