നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുലും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും വ്യാജ ഗാന്ധിമാരാണെന്ന് കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷി

  രാഹുലും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും വ്യാജ ഗാന്ധിമാരാണെന്ന് കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷി

  സത്യം പറഞ്ഞതിന് മാപ്പ് അപേക്ഷിക്കില്ലെന്നും താൻ രാഹുൽ സവർക്കർ അല്ല രാഹുൽ ഗാന്ധിയാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്

  പ്രള്ഹാദ് ജോഷി

  പ്രള്ഹാദ് ജോഷി

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: സവർക്കർ പരാമർശ വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കുടുംബാംഗങ്ങളെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷി. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും വ്യാജ ഗാന്ധിമാരാണെന്ന് പ്രള്ഹാദ് ജോഷി ആരോപിച്ചു. മതേതര പാർട്ടികളെന്ന് വിളിക്കപ്പെടുന്നവർ പൗരത്വ ബില്ലിന്‍റെ പേരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

   "രാഹുൽ ഗാന്ധി പറഞ്ഞു അദ്ദേഹം രാഹുൽ സവർക്കർ അല്ലായെന്ന്. രാഹുൽ സവർക്കർ ആകുകയെന്നത് താങ്കൾക്ക് അസാധ്യമായ കാര്യമാണ്" - പ്രള്ഹാദ് ജോഷി പറഞ്ഞു. ഹുബ്ബളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഉദ്ദവ് താക്കറെ ആകാൻ താങ്കൾക്ക് കഴിയുമെന്നും ഉദ്ദവ് താക്കറെയ്ക്ക് എതിരെ ഉപയോഗിച്ച് വാക്കുകൾ എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ എന്താണെന്ന് അറിയാമെന്നും പ്രള്ഹാദ് ജോഷി പറഞ്ഞു.

   പൗരത്വ ബിൽ: യുദ്ധക്കളമായി ഡൽഹി; പൊലീസിനെതിരെ ജാമിയ സർവകലാശാല; ലൈബ്രറിയിലും കണ്ണീർവാതകം ഉപയോഗിച്ച് പൊലീസ്

   എന്താണോ വേണ്ടത് അത് രാഹുൽ ഗാന്ധിക്കാകാം. എന്നാൽ, വിനായക് ദാമോദർ സവർകർ പോലെയുള്ള ദേശസ്നേഹിക്കെതിരെ സംസാരിക്കുമ്പോൾ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വ്യാജ ഗാന്ധിമാരാണ്, പിന്നെങ്ങനെ അവർക്ക് മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാൻ കഴിയം"- പ്രള്ഹാദ് ജോഷി ചോദിച്ചു.

   ഇന്ത്യയിലെ ബലാത്സംഗത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പു പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ മരിക്കുമായിരിക്കുമെന്നും എന്നാൽ സത്യം പറഞ്ഞതിന് മാപ്പ് അപേക്ഷിക്കില്ലെന്നും താൻ രാഹുൽ സവർക്കർ അല്ല രാഹുൽ ഗാന്ധിയാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ഇപ്പോൾ പ്രള്ഹാദ് ജോഷി രംഗത്തെത്തിയത്.
   Published by:Joys Joy
   First published: