നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lakhimpur Kheri | കേന്ദ്രമന്ത്രിപുത്രന്‍ അറസ്റ്റില്‍; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല

  Lakhimpur Kheri | കേന്ദ്രമന്ത്രിപുത്രന്‍ അറസ്റ്റില്‍; ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല

  ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു

  Image: ANI

  Image: ANI

  • Share this:
   ന്യൂഡല്‍ഹി: ലഖിംപുരില്‍ കർഷകരെ വാഹനം ഇടിച്ചുകൊന്ന കേസില്‍ കേന്ദ്രമന്ത്രി പുത്രന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു.

   ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

   ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.

   സംഭവത്തില്‍ യുപി സര്‍ക്കാരിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയ കേസില്‍ പ്രതികളോട് ഇത്രയും ഉദാര സമീപം എന്തിനെന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചത്.

   യു പി പോലീസ് സ്വീകരിച്ച നടപടിയില്‍ തൃപ്തരല്ലെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ന്യായമില്ലെന്നും വ്യക്തമാക്കിയ കോടതി കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

   ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആശിഷ് മിശ്രയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്.
   Published by:Jayesh Krishnan
   First published: