• HOME
  • »
  • NEWS
  • »
  • india
  • »
  • Employment  | കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് തൊഴിലവസരങ്ങൾ 22% വർദ്ധിച്ചു: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

Employment  | കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് തൊഴിലവസരങ്ങൾ 22% വർദ്ധിച്ചു: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

ബിരുദ യോഗ്യതയുള്ള തൊഴിലന്വേഷകരിൽ തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു.

  • Share this:
    കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ രാജ്യത്തെ തൊഴിലവസരങ്ങൾ (Employment) 22 ശതമാനം വർദ്ധിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി (Union Labour Minister) ഭൂപേന്ദർ യാദവ് (Bhupender Yadav) വ്യാഴാഴ്ച പാർലമെന്റിൽ (Parliament) പറഞ്ഞു. ലേബർ ബ്യൂറോയുടെ സർവേ റിപ്പോർട്ട് പ്രകാരം 2013-14 മുതൽ തൊഴിലവസരങ്ങൾ 22 ശതമാനം വർദ്ധിച്ചതായി മന്ത്രി വ്യക്തമാക്കി. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (Periodic Labour Force Survey - PLFS) പ്രകാരം 15 മുതൽ 40 വയസ്സുവരെ പ്രായമുള്ള ബിരുദ യോഗ്യതയുള്ള തൊഴിലന്വേഷകരിൽ തൊഴിലില്ലായ്മ (unemployment) കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു.

    പിഎൽഎഫ്എസ് റിപ്പോർട്ട് അനുസരിച്ച് ഐടി, ഹെൽത്ത് കെയർ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ തൊഴിലവസരങ്ങളുടെ വർദ്ധനവ് വിവിധ സർക്കാർ പദ്ധതികളിലൂടെ തൊഴിലവസരങ്ങൾ വർദ്ധിച്ചതിന്റെ സൂചനകളാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. "2013-14 നെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ തൊഴിലവസരങ്ങൾ 22 ശതമാനം വർദ്ധിച്ചു. കാർഷിക മേഖലയ്ക്ക് പുറമെ, ഐടി, ഗതാഗതം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം തുടങ്ങിയ മറ്റ് ഒമ്പത് മേഖലകളിലും തൊഴിലവസരങ്ങൾ വർദ്ധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 27 കോടി അനൗപചാരിക തൊഴിലാളികൾ ഇ-ശ്രാം പോർട്ടലിൽ എൻറോൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

    അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമൂഹിക സുരക്ഷാ പദ്ധതികൾ, ക്ഷേമ പദ്ധതികൾ എന്നിവ അസംഘടിത തൊഴിലാളികൾക്ക് എത്തിക്കുന്നതിനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 ഓഗസ്റ്റിൽ ഇ-ശ്രാം പോർട്ടൽ ആരംഭിച്ചത്. 16 നും 59 നും ഇടയിൽ പ്രായമുള്ള ഏതൊരു അസംഘടിത തൊഴിലാളിക്കും ഈ പോർട്ടലിൽ രജിസ്ട്രേഷന് അർഹതയുണ്ട്. രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) വഴിയും മറ്റ് നിരവധി ആനുകൂല്യങ്ങളിലൂടെയും ഒരു വർഷത്തേക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കാനും അർഹതയുണ്ട്.

    Also Read-Mobile App Ban |സുരക്ഷാ ഭീഷണി; രാജ്യത്ത് ഇതുവരെ 320 മൊബൈൽ ആപ്പുകൾ നിരോധിച്ചുവെന്ന് കേന്ദ്രമന്ത്രി

    ഇന്ത്യയിലെ എഡ്‌ടെക് (Ed-Tech Sector) മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 75,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പുതിയതായി രൂപീകരിച്ച ഇന്ത്യൻ എഡ്ടെക് കൺസോർഷ്യം (Indian Edtech Consortium) അറിയിച്ചിരുന്നു. നിലവിൽ 50,000ത്തിലേറെ പേർ എഡ്‌ടെക് മേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കൺസോർഷ്യം അവകാശപ്പെടുന്നത്.

    Also Read-Birbhum Unrest | ബംഗാളിലെ ബീര്‍ഭുമിൽ 8 പേരേ തീവെച്ചു കൊന്ന സംഭവം; തൃണമൂല്‍ നേതാവ് അനിരുള്‍ ഹുസൈന്‍ അറസ്റ്റില്‍

    കഴിഞ്ഞ വർഷം അവസാനത്തോടെ (2021 ഡിസംബറിൽ) വിവിധ മേഖലകളിലെ നിയമനങ്ങൾ 12 ശതമാനം ഉയർന്നതായി ജനുവരിയിൽ മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് (Monster Employment Index) റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 6 ശതമാനം ഉയർച്ചയോടെ നിയമനങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. വിവിധ മേഖലകളിൽ ഉടനീളം, പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള ഡിമാൻഡ് (0-3 വർഷം പ്രവൃത്തിപരിചയം ഉള്ളവർ) വർദ്ധിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: