നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശബരിമല: സുപ്രീം കോടതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാ ഭാരതി

  ശബരിമല: സുപ്രീം കോടതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ഉമാ ഭാരതി

  • Last Updated :
  • Share this:
   ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ വിധിയിൽ സുപ്രീം കോടതിയെ പഴിക്കാൻ ആകില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. കോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും . സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ല. താൻ കോടതിയെ കുറ്റപ്പെടുത്തില്ലെന്നും ഉമാഭാരതി പറഞ്ഞു.

   കോടതികൾ നടപ്പാക്കാൻ ആകുന്ന വിധികൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമർശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകുമെന്ന് ഉമാഭാരതി പറഞ്ഞു.
   എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ല . നിയന്ത്രണങ്ങളെ പറ്റി അവർക്ക് നന്നായി അറിയാം. ദശലക്ഷക്കണക്കിന് വർഷങ്ങളായി സ്ത്രീകൾ ആ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്.
   ക്ഷേത്രത്തിൽ വിശ്വാസമുള്ളർ മാത്രമേ പോകാവൂ. വിനോദ സഞ്ചാര കേന്ദ്രമല്ല. കേരളത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്ന സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
   First published: