നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍‍വിയുടെ വീട്ടിൽ ഈദ് ആഘോഷിച്ച് കേന്ദ്രമന്ത്രിമാർ

  ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍‍വിയുടെ വീട്ടിൽ ഈദ് ആഘോഷിച്ച് കേന്ദ്രമന്ത്രിമാർ

  ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഈദ് സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു മുക്താർ അബ്ബാസ് നഖ്‍‍വി.

  രാജ് നാഥ് സിംഗും മുക്താർ അബ്ബാസ് നഖ് വിയും

  രാജ് നാഥ് സിംഗും മുക്താർ അബ്ബാസ് നഖ് വിയും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ചെറിയ പെരുന്നാൾ ആഘോഷിച്ച് കേന്ദ്രമന്ത്രിമാരും. ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍‍വിയുടെ വീട്ടിലാണ് കേന്ദ്രമന്ത്രിമാർ ഈദ് ആഘോഷിച്ചത്. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവരാണ് ഈദ് ആഘോഷത്തിനായി മുക്താർ അബ്ബാസ് നഖ്‍‍വിയുടെ വീട്ടിലെത്തിയത്.

   'ഇത്തവണത്തെ ഈദ് എല്ലാവർക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണ്. രാജ്യത്തെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ അറിയിക്കുന്നു' - കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

   അതേസമയം, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഈദ് സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു മുക്താർ അബ്ബാസ് നഖ്‍‍വി. അടുത്ത അഞ്ചു വർഷത്തേക്ക് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികൾക്കായി അഞ്ചു കോടിയുടെ സ്കോളർഷിപ്പാണ് നഖ്‍‍വി പ്രഖ്യാപിച്ചത്. ഇന്ത്യ എന്ന് പറയുന്നത് എല്ലാതരത്തിലുള്ള മതത്തിലും വിശ്വാസത്തിലും പെട്ടവരുടെ സ്ഥലമാണ്. എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായും നഖ്‍‍വി പറഞ്ഞു.

   NEET Result 2019: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം അറിയാൻ ചെയ്യേണ്ടത് ntaneet.nic.in

   ഈ സർക്കാർ വികസനത്തിലാണ് വിശ്വസിക്കുന്നതെന്നും സർക്കാരിന് വോട്ട് ചെയ്യാത്തവരുടെ വികസനവും അതിൽ ഉൾപ്പെടുമെന്നും നഖ്‍‍വി പറഞ്ഞു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും ആശംസകൾ നേർന്നു.

   First published:
   )}