• HOME
  • »
  • NEWS
  • »
  • india
  • »
  • Amazon | ആമസോണിലെ കൂട്ടരാജി; അന്വേഷണം ആരംഭിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം

Amazon | ആമസോണിലെ കൂട്ടരാജി; അന്വേഷണം ആരംഭിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം

കമ്പനിയിലെ ജീവനക്കാരുടെ രാജി തൊഴിൽ നിയമങ്ങളുടെയോ സേവന നിബന്ധനകളുടെയോ ലംഘനമാണോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം

ആമസോൺ

ആമസോൺ

  • Share this:

    ആമസോൺ ജീവനക്കാരുടെ കൂട്ടരാജിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ആമസോണിലെ പിരിച്ചുവിടലിനെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിക്കും. കമ്പനിയിലെ ജീവനക്കാരുടെ രാജി തൊഴിൽ നിയമങ്ങളുടെയോ സേവന നിബന്ധനകളുടെയോ ലംഘനമാണോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം. കഴിഞ്ഞ ആഴ്ച, തൊഴിൽ മന്ത്രാലയം ആമസോണിന്റെ വോളണ്ടറി സെപ്പറേഷൻ പ്രോഗ്രാം (വിഎസ്പി) സംബന്ധിച്ച് കമ്പനിയ്ക്ക് നോട്ടീസ് അയയ്ക്കുകയും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    ആമസോൺ കമ്പനിയിലുടനീളം പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷം, കമ്പനിയുടെ ഇന്ത്യൻ വിഭാഗം ജീവനക്കാർക്ക് ഒരു വോളണ്ടറി സെപ്പറേഷൻ പ്രോഗ്രാം (വിഎസ്‌പി) വാഗ്ദാനം ചെയ്ത് സ്വമേധയാ ജോലി ഉപേക്ഷിക്കാൻആവശ്യപ്പെട്ടിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം സ്വമേധയാ ജോലിയിൽ നിന്ന് പുറത്തുപോകാൻ ആണ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ യോഗ്യരായ ജീവനക്കാർക്ക് വിഎസ്പി ആനുകൂല്യത്തോട് കൂടി ജോലിയിൽ നിന്ന് സ്വമേധയാ രാജിവയ്ക്കാൻ അവസരമുണ്ടെന്നുംകമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു.

    ഇതിനെ തുടർന്ന്ആമസോണ്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഐടി കമ്പനികളിലെ ജീവനക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള യൂണിയനായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ( NITES) അടുത്തിടെ സർക്കാരിന് ഒരു നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോണിന് സമൻസ് അയച്ചത്. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോടും സംസ്ഥാന ലേബർ അധികൃതരോടും നിയമവിരുദ്ധമായ നിർബന്ധിത പിരിച്ചുവിടൽ ആവശ്യപ്പെട്ടുള്ള ഇമെയിൽ സംബന്ധിച്ച് അന്വേഷണം നടത്താൻ ആമസോൺ ജീവനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ തന്നെ ആമസോൺ ധാരാളം ജീവനക്കാരെ നിർബന്ധിച്ച് പിരിച്ചുവിട്ടതായും ഐടി യൂണിയൻ അവകാശപ്പെടുന്നു.

    അതേസമയം പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കമ്പനിയോട് ബുധനാഴ്ച ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആയിരുന്നു തൊഴിൽ മന്ത്രാലയം സമൻസ് അയച്ചത്. എന്നാൽ ഹാജരായ ശേഷം ആമസോൺ ഇന്ത്യ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടിട്ടില്ലെന്നും വോളണ്ടറി സെപ്പറേഷൻ പ്രോഗ്രാം (വിഎസ്പി) അംഗീകരിച്ചവരെ വിട്ടയച്ചുവെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

    ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ആമസോൺ കമ്പനിയിലുടനീളം ജീവനക്കാരെ പിരിച്ചുവിടുന്നത്. 10,000 അല്ലെങ്കിൽ കമ്പനിയുടെ 3 ശതമാനം തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ആണ് നീക്കം. 2023ലും ആമസോൺ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് കമ്പനി സിഇഒ ആൻഡി ജാസി അറിയിച്ചിട്ടുണ്ട്. നിലവിൽ ആമസോണിന്റെ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി ടീമിലെ നിരവധി ഇന്ത്യൻ ജീവനക്കാരോട് സ്വമേധയാ ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

    ആഗോളതലത്തിൽ ഐടി മേഖലയിലെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി മെറ്റയും ട്വിറ്ററും ജീവനക്കാരെ ഇത്തരത്തിൽ പിരിച്ചുവിട്ടിരുന്നു. മെറ്റാ ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറയ്ക്കാനും 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചതായി സക്കർബർഗ് അറിയിച്ചിരുന്നു. ട്വിറ്ററും തങ്ങളുടെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

    അതേസമയം ഗൂഗിളും എച്ച്‌പിയും പിരിച്ചുവിടൽ സംബന്ധിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഏകദേശം 10,000 ജീവനക്കാരെ അല്ലെങ്കിൽ 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യുഎസ് ടെക് ഭീമനായ എച്ച്പി സിഇഒ എൻറിക് ലോറസും കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ നടപടിയിലൂടെ 4,000 മുതൽ 6,000 വരെ ആളുകളെ കുറക്കാനാണ് നീക്കം.

    Published by:Anuraj GR
    First published: