നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചില്ലി ചിക്കൻ വാങ്ങാൻ കാശ് നൽകി പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്തു; ദമ്പതികൾ തട്ടിക്കൊണ്ടുപോയത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ

  ചില്ലി ചിക്കൻ വാങ്ങാൻ കാശ് നൽകി പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്തു; ദമ്പതികൾ തട്ടിക്കൊണ്ടുപോയത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ

  കുട്ടിയെ തട്ടിയെടുത്ത് ദമ്പതികൾ പോകുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ട് ധരിച്ച ഒരാൾ കുഞ്ഞുമായി നടക്കുന്നതും സംഗീത പിന്നിൽ ഓടുന്നതും കാണാം.

  child_abduct

  child_abduct

  • Share this:
   കോയമ്പത്തൂർ: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അജ്ഞാത ദമ്പതികൾ തട്ടിക്കൊണ്ടുപോയതായി പരാതി. സെപ്റ്റംബർ 29 ന് പൊള്ളാച്ചിക്കടുത്ത് ആനൈമലയിലാണ് നാടോടി സ്ത്രീയുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നാടോടി സ്ത്രീയുടെ മക്കൾക്ക് ഭക്ഷണം വാങ്ങാൻ പണം നൽകിയശേഷം ദമ്പതികൾ അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മൈസൂരു സ്വദേശികളായ മണികണ്ഠന്‍റെയും സംഗീതയുടെയും ഇളയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്ന ജോലിയാണ് മണികണ്ഠനും സംഗീതയും ചെയ്തിരുന്നത്. മണികണ്ഠൻ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

   മൂന്ന് മക്കളുമായി ആനൈമലയിലെത്തിയ മണികണ്ഠന്‍ - സംഗീത ദമ്പതികൾ റോഡിന് വശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡ് സ്ഥാപിച്ചാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ 29 -ന് മണികണ്ഠൻ ജോലിക്ക് പോയതിന് ശേഷം, അജ്ഞാതരായ ദമ്പതികൾ സംഗീതയും കുട്ടികളും കഴിഞ്ഞിരുന്ന ഷെഡിൽ എത്തി. അവിടെ വെച്ച് കുട്ടികൾക്ക് ചില്ലി ചിക്കൻ വാങ്ങാൻ, ആ സ്ത്രീ സംഗീതയ്ക്ക് കുറച്ച് പണം നൽകി. ഇളയ കുട്ടികളെ നോക്കാൻ മൂന്നു വയസുള്ള മകളോട് ആവശ്യപ്പെട്ട ശേഷം സംഗീത ഭക്ഷണം വാങ്ങാനായി പോയി.

   ഈ സമയം അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ദമ്പതികൾ തട്ടിയെടുക്കുകയും ബൈക്കിൽ കയറി രക്ഷപെടുകയുമായിരുന്നു. മൂത്ത കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സംഗീത, ബൈക്കിന് പിന്നാലെ ഓടിയെങ്കിലും, ദമ്പതികൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്ത് ദമ്പതികൾ പോകുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നീല ഷർട്ട് ധരിച്ച ഒരാൾ കുഞ്ഞുമായി നടക്കുന്നതും സംഗീത പിന്നിൽ ഓടുന്നതും കാണാം.

   സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ആറു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പൊള്ളാച്ചി, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിലും കേരളത്തിലെ അതിർത്തി ജില്ലകളിലും അന്വേഷണം നടന്നുവരുന്നു.
   Published by:Anuraj GR
   First published:
   )}