Unlock 5 | സ്‌കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കും; കേരളത്തിലില്ല; കേന്ദ്രത്തിന്റെ ഇളവുകള്‍ ഇങ്ങനെ

ഇരിക്കുമ്പോഴുള്ള ശാരീരിക അകലം പാലിച്ച് തിയേറ്ററുകള്‍ വീണ്ടും തുറക്കും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മോഡുകള്‍ പ്രോത്സാഹിപ്പിക്കും.

News18 Malayalam | news18-malayalam
Updated: October 14, 2020, 10:33 PM IST
Unlock 5 | സ്‌കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കും; കേരളത്തിലില്ല; കേന്ദ്രത്തിന്റെ ഇളവുകള്‍ ഇങ്ങനെ
theatre social distance
  • Share this:
ന്യൂഡല്‍ഹി: കണ്ടെയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍

സ്‌കൂളുകള്‍: ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കും. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാൻ തീരുമാനിച്ചു. ഒക്ടോബര്‍ 15 പഞ്ചാബിലും ഒക്ടോബര്‍ 19 ഉത്തര്‍പ്രദേശിലും സ്‌കൂളുകള്‍ തുറക്കും.
സ്‌കൂള്‍ തുറന്ന് പ്രവൃത്തിക്കുന്നതിന് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ച് മാത്രമേ സ്‌കൂളുകള്‍ തുറന്ന് പ്രവൃത്തിക്കാവൂ.

സിനിമാ ഹാളുകള്‍ / മള്‍ട്ടിപ്ലക്‌സുകള്‍: ഇരിക്കുമ്പോഴുള്ള ശാരീരിക അകലം പാലിച്ച് തിയേറ്ററുകള്‍ വീണ്ടും തുറക്കും. ടിക്കറ്റെടുക്കാന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മോഡുകള്‍ പ്രോത്സാഹിപ്പിക്കും.

കൂടാതെ, ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുകയും തിരക്ക് തടയാന്‍ അഡ്വാന്‍സ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. പാക്കേജുചെയ്ത ഭക്ഷണപാനീയങ്ങള്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കേരളത്തില്‍ പെട്ടെന്ന് തീയേറ്ററുകള്‍ തുറക്കില്ല.

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍: വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കും. എന്നാല്‍ ആളുകള്‍ ഇടപെടുന്ന സ്ഥലങ്ങള്‍ ഇടക്കിടെ സാനിറ്റെസ് ചെയ്യണം. ഉപയോഗിച്ച ഫെയ്‌സ് മാസ്‌കുകളും കവറുകളും നീക്കം ചെയ്യുന്നതിനായി പ്രത്യേക കവര്‍ ബിന്‍സ് ഉണ്ടായിരിക്കണം. വാട്ടര്‍ പാര്‍ക്കുകളും വാട്ടര്‍ റൈഡുള്ളവരും ക്ലോറിനേഷന്‍ ഉറപ്പാക്കണം.

സംസ്ഥാനത്ത് തിയറ്ററുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. 15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരു മാസം കൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽ റൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശം കെ.എസ്.എഫ്.ഡി.സി. മുന്നോട്ടുവെച്ചു.

തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവർ പറഞ്ഞു.

ചർച്ചയിൽ ചെയർമാനു പുറമേ എം.ഡി. എൻ.മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിനെ കോർപ്പറേഷൻ അറിയിക്കും.
Published by: Anuraj GR
First published: October 14, 2020, 10:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading