• HOME
  • »
  • NEWS
  • »
  • india
  • »
  • Unlock 2.0 കോവിഡ് വ്യാപനം തുടരുന്നു; രാജ്യത്ത് അൺലോക്ക് രണ്ടാംഘട്ടം ഇന്ന് മുതൽ

Unlock 2.0 കോവിഡ് വ്യാപനം തുടരുന്നു; രാജ്യത്ത് അൺലോക്ക് രണ്ടാംഘട്ടം ഇന്ന് മുതൽ

രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അൺലോക്ക് രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. രാത്രി കർഫ്യൂവിന്റെ സമയം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അൺലോക്ക് രണ്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെയാണ് സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് പകർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ പ്രദേശങ്ങൾ അടച്ചിടാനൊരുങ്ങുന്നത്.

    കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗംപടരാൻ സാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താം. 65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവർ വീടുകളിൽത്തന്നെ കഴിയണമെന്നും നിർദേശമുണ്ട്.
    TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
    കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലായ് 31 വരെ കർശനമായ ലോക്ഡൗൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ആരോഗ്യസംബന്ധമായ കാരണങ്ങൾക്കും അത്യാവശ്യസേവനങ്ങൾക്കും സാധങ്ങൾക്കും വേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.

    രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷൻ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും. അന്തർസംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിർദേശം.

    കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലനകേന്ദ്രങ്ങൾ ജൂലായ് 15 മുതൽ തുറക്കും. ഇതിനായി പ്രത്യേക നിർദേശങ്ങൾ വരും. സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലനകേന്ദ്രങ്ങൾ മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്ര, മെട്രോ റെയിൽ, സിനിമാതിയേറ്റർ, ജിം, നീന്തൽക്കുളങ്ങൾ, പാർക്ക്, ബാർ, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങൾ, വലിയ കൂട്ടംചേരലുകൾ ഇവയൊക്കെ അനുവദിക്കുന്നത് കേന്ദ്രതീരുമാനപ്രകാരം.

    രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ തുടരും. കർഫ്യൂ ഉറപ്പാക്കാൻ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികൾ സ്വീകരിക്കാം. വ്യവസായശാലകളുടെ പ്രവർത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും.
    Published by:user_49
    First published: