• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരമെന്ന് എയിംസ്

യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും രക്ത സമ്മർദം നിയന്ത്രിക്കുന്നതിന് വൈദ്യ സഹായം ആവശ്യമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

news18
Updated: August 6, 2019, 1:44 PM IST
ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരമെന്ന് എയിംസ്
News18
  • News18
  • Last Updated: August 6, 2019, 1:44 PM IST IST
  • Share this:
ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ നില ഗുരുതരമെന്ന് എയിംസ്. മെഡിക്കൽ ബുള്ളറ്റിനിലാണ് എയിംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സംഘം പെൺകുട്ടിയുടെ ചികിത്സക്ക് നേതൃത്വം നൽകുന്നുവെന്ന് ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്.

also read: ഉത്തരാഖണ്ഡിൽ ജീപ്പ് മറിഞ്ഞ് 9 വിദ്യാർഥികൾ മരിച്ചു

യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും രക്ത സമ്മർദം നിയന്ത്രിക്കുന്നതിന് വൈദ്യ സഹായം ആവശ്യമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്ന് വിമാന മാർഗം എയിംസിൽ എത്തിച്ചത്. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെയും അഭിഭാഷകനെയും എയിംസിൽ പ്രവേശിപ്പിച്ചത്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍