• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking: ഉന്നാവ് കേസുകളുടെ വിചാരണ ഡൽഹിയിൽ; പെൺകുട്ടിക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി ഉത്തരവ്

പെൺകുട്ടിക്കും കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സിആർപിഎഫ് സുരക്ഷ നൽകണം

news18
Updated: August 1, 2019, 3:12 PM IST
Breaking: ഉന്നാവ് കേസുകളുടെ വിചാരണ ഡൽഹിയിൽ; പെൺകുട്ടിക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകാനും സുപ്രീംകോടതി ഉത്തരവ്
സുപ്രീംകോടതി
  • News18
  • Last Updated: August 1, 2019, 3:12 PM IST IST
  • Share this:
ന്യൂഡൽഹി: ഉന്നാവ് കേസുകളിൽ നീതി ഉറപ്പാക്കാൻ ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ. ഉന്നാവോയിലെ എല്ലാ കേസുകളുടെയും വിചാരണ ഡൽഹിയിൽ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ ദിവസവും വിചാരണ വേണം. പെൺകുട്ടിക്ക് 25 ലക്ഷം ഇടക്കാല നഷ്‌ടപരിഹാരം യു പി സർക്കാർ നാളെത്തന്നെ നൽകണമെന്നും കോടതി ഉത്തരവിട്ടു.

പെൺകുട്ടിക്കും കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സിആർപിഎഫ് സുരക്ഷ നൽകണം. കുടുംബം ആഗ്രഹിക്കുന്നുവെങ്കിൽ പെൺകുട്ടിക്ക് ഡൽഹിയിൽ ചികിത്സ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് ഉത്തരവിട്ടു. ദുരൂഹ അപകടത്തിൽ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സുപ്രീംകോടതി ഉത്തരവിലെ പ്രധാന നിർദേശങ്ങൾ

  • എല്ലാ ദിവസവും വിചാരണ

  • വിചാരണക്ക് 45 ദിവസം

  • വിചാരണക്ക് പ്രത്യേക ജഡ്‌ജി

  • 25 ലക്ഷം ഇടക്കാല നഷ്‌ടപരിഹാരം

  • നഷ്‌ടപരിഹാരം യുപി സർക്കാർ നൽകണം

  • നഷ്‌ടപരിഹാരം നാളെത്തന്നെ നൽകണം

  • ദുരൂഹ അപകടത്തിൽ കുറ്റപത്രം രണ്ടാഴ്ച്ചക്കകം

  • പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ

  • അഭിഭാഷകനും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ

  • ആവശ്യമെങ്കിൽ ഡൽഹിയിൽ ചികിത്സ


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍