ന്യൂഡൽഹി : ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തന്റെ പുസ്തകം പരിഷ്കരിക്കുന്നതിന്റെ തിരക്കിലെന്ന് വിവരങ്ങൾ. സംഘടനയുടെ ഓൺലൈൻ ജേർണലായ അല്‍ ക്വലാമിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഉള്ളത്. ജയ്ഷ്-ഇ-മുഹമ്മദ് തലവൻ പാകിസ്ഥാനിൽ തന്നെയുണ്ടെന്നും അസുഖബാധിതനായതിനാൽ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം തന്റെ പുസ്തകം പരിഷ്കരിക്കുന്നതിനായുള്ള തിരക്കുകളിലാണെന്ന വിവരം ജേർണൽ വഴി പുറത്തു വന്നത്. ഇന്ത്യയിൻ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് മുൻപ് പ്രസിദ്ധീകരിച്ച തന്റെ പുസ്തകം കൂടുതൽ മെച്ചപ്പെടുത്തി വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.
Also Read-മുൻപ് കുൽഭൂഷൺ യാദവിനൊപ്പം; ഇന്നലെ അഭിനന്ദനൊപ്പം വാഗ അതിർത്തിയിൽ... ആ വനിത ആരാണ്?തീവ്രസ്വഭാവമുള്ള വിഷയങ്ങളുടെ പേരിൽ അറിയപ്പെടുന്ന അൽ ക്വലാം അറിയപ്പെടുന്നത്. ഇന്ത്യക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയും കശ്മീരുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ജേർണലിന്റെ ഏറ്റവും പുതിയ എഡിഷനിൽ ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. കുന്നുകളിൽ ബോംബിട്ട ശേഷം ഇന്ത്യൻ സേന കടന്നു കളഞ്ഞു. എന്നിട്ട് ജെയ്ഷ്-ഇ- നേതൃത്വത്തെ തകർത്തുവെന്ന് അവകാശവാദം ഉന്നയിക്കുന്നുവെന്നാണ് ഇതിലെ ഒരു തലക്കെട്ട്. ഇതിന് പുറമെ ഇന്ത്യൻ ഇന്റലിജൻസിനെ അറിവില്ലാത്തവർ, മാധ്യമങ്ങളെ നുണപ്രചാരകർ, ഭരണനേതൃത്വത്തെ വഞ്ചകർ, സൈന്യത്തെ ഭീരുക്കൾ എന്നും വിളിക്കുന്നുണ്ട്.
2001 ലെ പാർലമെന്റ് ആക്രമണം, 2006 ലെ പത്താൻകോട്ട് ആക്രമണം, 2016 ലെ ഉറി ആര്‍മി ക്യാംപ് ആക്രമണം, 2018 ൽ പുൽവാമ തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസറിന്റെ ജയ്ഷ്-ഇ-മുഹമ്മദായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.