• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുപിയിൽ വാഹനാപകടം: ബിജെപി വനിതാ നേതാവുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചായിരുന്നു അപകടം

News18 Malayalam | news18
Updated: November 11, 2019, 11:42 AM IST
യുപിയിൽ വാഹനാപകടം: ബിജെപി വനിതാ നേതാവുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
accident
  • News18
  • Last Updated: November 11, 2019, 11:42 AM IST IST
  • Share this:
ലക്നൗ: യുപിയിലുണ്ടായ വാഹനാപകടത്തിൽ ബിജെപി വനിതാ നേതാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. പാർട്ടിയുടെ ഉത്തർപ്രദേശ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആശ സിംഗും (44) വാഹനത്തിന്റെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആശയുടെ സഹോദരൻ പുഷ്പേന്ദ്രയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ പുലർച്ചയോടെ ചന്ദൗസി-അലിഗഡ് റോഡിലായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചായിരുന്നു അപകടമെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയാതാകാം അപകടകാരണമെന്നും വിലയിരുത്തലുണ്ട്. അപകടം നടന്നയുടൻ തന്നെ ആശയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രാജസ്ഥാനിലെ മെഹന്ദിപുർ ബാലാജിയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ബിജെപി നേതാവ്.

2016 ലെ തെരഞ്ഞെടുപ്പിൽ മൊറാദ്ബാദ്-ബിജ്നോർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് ആശാ സിംഗ്. എന്നാൽ സമാജ് വാദി സ്ഥാനാർഥിയോട് പരാജയപ്പെട്ടു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍