• HOME
  • »
  • NEWS
  • »
  • india
  • »
  • സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് ബിജെപി എംഎല്‍എയ്ക്ക് പരിക്ക്

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് ബിജെപി എംഎല്‍എയ്ക്ക് പരിക്ക്

പതിവ് സൈക്കിള്‍ സവാരിക്കായി പോകുന്നതിനിടെയാണ് ധിരേന്ദ്ര സിങ് റോഡിലെ കുഴിയില്‍ വീണത്.

  • Last Updated :
  • Share this:
    സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് എംഎല്‍എയ്ക്ക് പരിക്ക്. ഉത്തര്‍ പ്രദേശിലെ ജെവാര്‍ മണ്ഡലത്തിലെ എംഎല്‍എയും ബിജെപി നേതാവുമായ ധീരേന്ദ്ര സിങ്ങിനാണ് പരിക്കേറ്റത്. കൈമുട്ടിന് സാരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ പ്രധാനപങ്കുവഹിച്ചത് ധീരേന്ദ്ര സിങ്ങാണ്.

    പതിവ് സൈക്കിള്‍ സവാരിക്കായി പോകുന്നതിനിടെയാണ് ധിരേന്ദ്ര സിങ് റോഡിലെ കുഴിയില്‍ വീണത്. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും  ഞായറാഴ്ച വരെ അദ്ദേഹം ആശുപത്രിയില്‍ തുടരുമെന്നും അനുയായികള്‍ അറിയിച്ചു.കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55- കാരനായ സിങ്ങിന് പരുക്കേറ്റത്. ഫിറ്റ്നസ് പ്രേമിയായ സിങ് ഇത് രണ്ടാം തവണയാണ് ജെവാറിലെ എംഎല്‍എയാകുന്നത്.
    Published by:Arun krishna
    First published: