• HOME
  • »
  • NEWS
  • »
  • india
  • »
  • Marriage | കറുത്ത നിറമുള്ള വരനെ വേണ്ട; വധു വിവാഹത്തിൽനിന്ന് പിൻമാറി

Marriage | കറുത്ത നിറമുള്ള വരനെ വേണ്ട; വധു വിവാഹത്തിൽനിന്ന് പിൻമാറി

വരന് കറുത്ത നിറമാണെന്നും, തനിക്ക് അത് ഇഷ്ടമല്ലെന്നും പറഞ്ഞുകൊണ്ടാണ് വധു മണ്ഡപം വിട്ടിറങ്ങി. സ്വന്തം വീട്ടുകാർ പറഞ്ഞിട്ടും മണ്ഡപത്തിലേക്ക് തിരിച്ചുവരാൻ വധു കൂട്ടാക്കിയില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    വരന്‍റെ നിറത്തെ ചൊല്ലി വിവാഹം മുടങ്ങി. കറുത്ത നിറമുള്ള വരവെ വേണ്ടെന്ന് പറഞ്ഞു വധു മണ്ഡപം വിട്ടിറങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരണമാല്യം ചാർത്തിയതിന് ശേഷമാണ് വിവാഹത്തിനെത്തിയ നൂറുകണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് ഈ വിവാഹം വേണ്ടെന്ന് വധു പ്രഖ്യാപിച്ചത്. വരന് കറുത്ത നിറമാണെന്നും, തനിക്ക് അത് ഇഷ്ടമല്ലെന്നും പറഞ്ഞുകൊണ്ടാണ് വധു മണ്ഡപം വിട്ടിറങ്ങി. സ്വന്തം വീട്ടുകാർ പറഞ്ഞിട്ടും മണ്ഡപത്തിലേക്ക് തിരിച്ചുവരാൻ വധു കൂട്ടാക്കിയില്ല. ആറു മണിക്കൂറോളം കാത്തിരുന്ന വരനും ബന്ധുക്കളും വിവാഹവേദിയിൽനിന്ന് പോകുകയായിരുന്നു.

    വിവാഹ ചടങ്ങുകൾ ആരംഭിച്ചയുടനെ ദമ്പതികൾ മാലകൾ കൈമാറി, അപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നീതു എന്ന യുവതിയാണ് വിവാഹം വേണ്ടെന്ന് അറിയിച്ചു മണ്ഡപം വിട്ടിറങ്ങിയത്. തനിക്ക് നേരത്തെ പരിചയപ്പെടുത്തിയ വരൻ താൻ വിവാഹം കഴിക്കുന്ന ആളല്ലെന്ന് അവർ പറഞ്ഞു. നേരത്തെ കണ്ടയാൾ കറുത്ത നിറമുള്ളതായിരുന്നില്ല. ഇപ്പോൾ വിവാഹം കഴിക്കുന്ന ആളുടെ നിറം തനിക്ക് ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരികെ വരാൻ അവളുടെ കുടുംബാംഗങ്ങൾ അവളോട് അഭ്യർത്ഥിച്ചിട്ടും വധു മണ്ഡപത്തിൽ നിന്ന് പുറത്തുപോകുകയായിരുന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

    ആറുമണിക്കൂറിലേറെ കഴിഞ്ഞ് വരനും കുടുംബാംഗങ്ങളും ചേർന്ന് വിവാഹ വേദിയിൽനിന്ന് പുറത്തു പോകുകയായിരുന്നു. വധുവിന് സമ്മാനമായി നൽകിയ ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവം തന്റെ ജീവിതം നശിപ്പിച്ചെന്നാണ് വരൻ രവി പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    മറ്റൊരു സംഭവത്തിൽ വരൻ മാല എറിഞ്ഞതിനെ തുടർന്ന് വധു വിവാഹത്തിന് വിസമ്മതിച്ചു. വധു മാലയിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ തർക്കവും ഉണ്ടായി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കോട്വാലിയിലെ നവീൻ ബസ്തിയിലാണ് സംഭവം. വിവാഹം വേണ്ടെന്ന വധുവിന്റെ തീരുമാനത്തെ കുറിച്ച് അറിഞ്ഞതോടെ ആളുകളും അമ്പരന്നു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വരൻ വിവാഹ സമയത്ത് മാല എറിഞ്ഞു, ഇത് വധുവിനെ പ്രകോപിപ്പിച്ചു അവൾ വിവാഹ ചടങ്ങിൽനിന്ന് പിൻമാറി. പരസ്പരം മാല അണിയിക്കാൻ വധു വിസമ്മതിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. വധുവിനെ അനുനയിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അവൾ തീരുമാനത്തിൽ ഉറച്ചുനിന്നു.
    Published by:Anuraj GR
    First published: