നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഗംഗാജലത്തെക്കാൾ പവിത്രം;'കള്ള്' കുടിച്ച് കോവിഡിനെ തുരത്താം'; പുതിയ അവകാശവാദവുമായി ബിഎസ്പി നേതാവ്

  'ഗംഗാജലത്തെക്കാൾ പവിത്രം;'കള്ള്' കുടിച്ച് കോവിഡിനെ തുരത്താം'; പുതിയ അവകാശവാദവുമായി ബിഎസ്പി നേതാവ്

  പനങ്കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും അതിന്‍റെ ഒരുതുളളി ഗംഗയിലെ ജലത്തെക്കാള്‍ പവിത്രമാണെന്നും അദ്ദേഹം പറയുന്നു.

  Bahujan Samaj Party's Uttar Pradesh unit president Bheem Rajbhar

  Bahujan Samaj Party's Uttar Pradesh unit president Bheem Rajbhar

  • Share this:
   ലക്നൗ: കള്ള് ധാരാളമായി കുടിക്കുന്നത് കോവിഡിനെ തുരത്തുമെന്ന അവകാശവാദവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ്. പനകളിൽ നിന്നുള്ള പ്രകൃതിദത്തമായ കള്ള് വലിയ അളവിൽ കുടിക്കുന്നവർക്ക് കോവിഡ് 19 പിടിപെടില്ലെന്നാണ് ബിഎസ്പി ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്‍റ് ഭീം രാജ്ഭർ പറയുന്നത്. പനങ്കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും അതിന്‍റെ ഒരുതുളളി ഗംഗയിലെ ജലത്തെക്കാള്‍ പവിത്രമാണെന്നും അദ്ദേഹം പറയുന്നു.

   Also Read-അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി ലൈംഗിക വൈകൃതമുള്ളയാൾ; കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിനിരയാക്കിയെന്ന് പൊലീസ്

   രാസ്ര മേഖലയിൽ ഒരു പാർട്ടി പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കള്ളിന്‍റെ ഔഷധഗുണങ്ങളെ സംബന്ധിച്ച് ബിഎസ്പി നേതാവ് വാചാലനായത്. 'ആളുകൾ വലിയ അളവിൽ പനങ്കള്ള് കുടിച്ചാൽ അവരെ കോവിഡ് ബാധിക്കില്ല. രാജ്ഭർ സമുദായത്തില്‍പ്പെട്ട ആളുകൾ കുട്ടികളെ വളർത്തുന്നത് തന്നെ പനങ്കള്ള് കുടിപ്പിച്ചാണ്' എന്നായിരുന്നു വാക്കുകൾ.ഇക്കാര്യത്തിൽ ഇതുവരെ ശാസ്ത്രീയമായ ഒരു അടിത്തറയില്ലെന്നതാണ് ഏറ്റവും രസകരമായ വസ്തുത.

   Also Read-Whatsapp Payment | വാട്സാപ്പ് വഴി പണം കൈമാറുന്നത് വളരെ എളുപ്പം; ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളായി

   നേരത്തെ കള്ളിനെ ഔഷധഗുണങ്ങളെ സംബന്ധിച്ച് വിശദീകരണവുമായി തെലങ്കാന എക്സൈസ് മന്ത്രി വി.ശ്രീനിവാസ് ഗൗഡും രംഗത്തെത്തിയിരുന്നു. കള്ളുകുടി പതിവാക്കിയാൽ കാൻസർ ഉൾപ്പെടെ പതിനഞ്ചോളം രോഗങ്ങളെ തുരത്താമെന്നായിരുന്നു വാക്കുകൾ. പനയിൽ നിന്ന് പ്രകൃതിദത്തമായെടുക്കുന്ന കള്ളിന് ഔഷധമൂല്യമുണ്ട് ഇത് പതിവായി കുടിച്ചാൽ രോഗങ്ങളെ തുരത്താമെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
   Published by:Asha Sulfiker
   First published:
   )}