ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി യോഗിയെ ഉടന്‍ വധിക്കുമെന്നായിരുന്നു സന്ദേശം.
ഞായറാഴ്ച രാത്രി 10.22 ഓടെയാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അജ്ഞാതനെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സന്ദേശത്തിന് പിന്നില്‍ രഹാന് എന്ന് പേരുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്കൂള്‍ വിദ്യാർത്ഥിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16 കാരന് സന്ദേശം അയച്ചത്. ഏപ്രില്‍ മൂന്നിനാണ് ബിഹാര്‍ സ്വദേശിയായ വിദ്യാർത്ഥി അയച്ച സന്ദേശം, സ്വകാര്യ ടെലിവിഷന്‍ ചാനലിന് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CM Yogi Adityanath, Death Threat