ലഖ്നൗ: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കുന്നവർ ഗ്രാമങ്ങളിൽ രണ്ടു വർഷത്തേക്ക് ജോലി ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. എംഡിയും എംഎസും ചെയ്യുന്നവർ ഒരുവർഷത്തേക്ക് ഗ്രാമീണമേഖലയിൽ സേവനം ചെയ്യണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്നൗവിൽ ആയുഷ്മാൻ ഭാരത് ദിവസിന്‍റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ ബോണ്ടുകൾ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഡിയും എംഎസും ചെയ്യുന്നവർ ഗ്രാമീണമേഖലകളിൽ ഒരു വർഷത്തെ സേവനം ചെയ്യണം. ഇന്‍റേൺഷിപ്പിന്‍റെ കാര്യത്തിൽ സർക്കാരിനെ സ്വാധീനിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജൻ ആരോഗ്യ യോജനയുടെ ഗുണഫലം 1.18 കോടി കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട്. 8.45 ലക്ഷം കുടുംബങ്ങൾ മുഖ്യമന്ത്രിയുടെ ജൻ ആരോഗ്യ യോജന സ്കീമിന്‍റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണെന്നും 1.89 ലക്ഷം ആളുകൾക്ക് ഗോൾഡൻ കാർഡ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം അഴിമതി; ഉന്നത രാഷ്രീയനേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് വിജിലൻസ്
മെഡിക്കൽ മേഖലയ്ക്ക് വേണ്ടി സംസ്ഥാനസർക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പരാമർശിക്കവെ 1947 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 12 മെഡിക്കൽ കോളേജുകൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ 15 മെഡിക്കൽ കോളേജുകൾ പുതിയതായി പണി കഴിപ്പിച്ചെന്നും ഇതിൽ ഏഴു കോളേജുകൾ തുറന്നെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
എല്ലാ ജില്ലകൾക്കും ലൈഫ് സപ്പോർട്ട് ആംബുലൻസ് നൽകിയതായും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MBBS, Medical college, Yogi adithyanadh, Yogi Adithyanath