ബാലപീഡകനായ സർക്കാർ എഞ്ചിനിയറെ കുടുക്കാൻ സഹായിച്ചത് 'അജ്ഞാതൻ'; നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ
അഞ്ച് മുതല്‍ 16 വരെ പ്രായത്തിലുള്ള കുട്ടികളായിരുന്നു ഇരകൾ. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനു പുറമെ ഇതിന്റെ ദൃശ്യങ്ങൾ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ പകർത്തുകയും ഡാർക്ക് വെബിലൂടെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നു

- News18 Malayalam
- Last Updated: November 20, 2020, 12:24 PM IST
ലക്നൗ: ഉത്തര്‍പ്രദേശിൽ അൻപതോളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സർക്കാർ ഉദ്യോഗസ്ഥനെ കുടുക്കാൻ സഹായിച്ചത് 'അജ്ഞാതനായ വ്യക്തി'. കേസിൽ സിബിഐ തയ്യാറാക്കിയ എഫ്ഐആറിലാണ് അജ്ഞാതനായ 'വിസിൽബ്ലോവറെ'ക്കുറിച്ചുള്ള സൂചനകൾ. 'വിശ്വസിക്കാവുന്ന ഉറവിടം' എന്നാണ് ഇയാളെ എഫ്ഐആറിൽ വിശേഷിപ്പിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് യുപിയിൽ ജലസേചന വകുപ്പിലെ എഞ്ചിനീയറും ചിത്രകൂട് സ്വദേശിയുമായ റാം ഭവൻ സിംഗ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത അമ്പതോളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഇയാൾ പീഡനം തുടർന്നു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. Also Read-കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തി; അറിയണം സീമ ധാക്കയെന്ന പൊലീസുകാരിയെ
അഞ്ച് മുതല്‍ 16 വരെ പ്രായത്തിലുള്ള കുട്ടികളായിരുന്നു ഇരകൾ. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനു പുറമെ ഇതിന്റെ ദൃശ്യങ്ങൾ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ പകർത്തുകയും ഡാർക്ക് വെബിലൂടെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
Also Read-എസ്.സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് മുടിവെട്ടി; 50,000 പിഴയും സാമൂഹിക ബഹിഷ്കരണവും നേരിട്ട് ബാർബർ
ഈ വര്‍ഷം തുടക്കത്തിൽ തന്നെ റാമിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അജ്ഞാത വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വിവരങ്ങൾക്ക് പുറമെ അന്വേഷണത്തിന് ബലം പകരുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും അടങ്ങിയ പെൻ ഡ്രൈവുകളും, ഫോൺ നമ്പറുകളും വീഡിയോകൾ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന മൂന്ന് മെയിൽ ഐഡികളും ഇയാൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഈ തെളിവുകളാണ് റാമിനെ കുടുക്കാൻ ഏറെ സഹായകമായത്.
Also Read-ആഢംബര ജീവിതത്തിനായി മോഷണം നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
'റാം ഭവൻ ഉൾപ്പെട്ട സംഘം കുട്ടികള്‍ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കടക്കം ഇരയാക്കുന്നുണ്ടെന്നുമാണ് അജ്ഞാതൻ വിവരം നൽകിയതെന്നാണ് സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റാം ഭവന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡിൽ എട്ട് ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറികാർഡ്, സെക്സ് ടോയ്സ് എന്നിവ പിടിച്ചെടുത്തിരുന്നു.
Also Read-മലപ്പുറത്ത് താമരയ്ക്ക് 'തട്ടമിട്ട' സ്ഥാനാർഥി; വാണിയമ്പലത്തെ സുൽഫത്ത് ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയോടുള്ള ആരാധനയിൽ
പോക്സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ക്ക് പുറമെ പ്രകൃതിവിരുദ്ധ പീഡനത്തിനും റാം ഭവനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നവംബർ മുപ്പത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പാണ് യുപിയിൽ ജലസേചന വകുപ്പിലെ എഞ്ചിനീയറും ചിത്രകൂട് സ്വദേശിയുമായ റാം ഭവൻ സിംഗ് പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത അമ്പതോളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഇയാൾ പീഡനം തുടർന്നു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.