ലക്നൗ: യുപിയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ കോണ്‍ഗ്രസ് ഒരുക്കിയ ബസുകളുടെ പട്ടികയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപണം. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇടപെട്ടാണ് തൊഴിലാളികള്‍ക്കായി ആയിരം ബസ് ഏർപ്പാടാക്കിയത്. യുപി സർക്കാരിന്‍റെ നിർദേശപ്രകാരം വാഹനങ്ങളുടെ ലിസ്റ്റും കൈമാറിയിരുന്നു. എന്നാൽ ഈ പട്ടികയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിംഗ് എന്നിവർക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റോഡ് ട്രാൻസ്പോർട്ട് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്കായി കോൺഗ്രസ് ഏർപ്പെടുത്തിയ ബസുകളുടെ പട്ടികയിൽ ടൂ വീലറുകൾ, ഓട്ടോ, കാറുകൾ എന്നിവയുടെ രജിസ്ട്രേഷൻ നമ്പറുകളും ഉൾപ്പെട്ടിരുന്നുവെന്നാണ് യുപി സർക്കാർ ആരോപിക്കുന്നത്. അതുപോലെ തന്നെ ലിസ്റ്റിൽ ഉൾപ്പെട്ട ബസുകളില്‍ പലതിനും മതിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസ് പേപ്പറുകളോ ഉണ്ടായിരുന്നില്ല..
'പ്രിയങ്ക ഗാന്ധി സമർപ്പിച്ച ആയിരം ബസുകളുടെ പട്ടികയിൽ 79 എണ്ണവും അപകടം ഉണ്ടാക്കാവുന്ന തരത്തിൽ സുരക്ഷിതമല്ലാത്തവയായിരുന്നു.. 297 ബസുകളുടെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നു. ബസുകളുടെ അല്ലാത്ത നൂറോളം രജിസ്ട്രേഷൻ നമ്പറുകളും ഉണ്ടായിരുന്നു.. 70 ബസുകളുടെ വിവരങ്ങളെ ഉണ്ടായിരുന്നില്ല' എന്നായിരുന്നു സർക്കാർ വക്താവ് അറിയിച്ചത്. You may also like:എന്താണ് മുഖ്യമന്ത്രി പറഞ്ഞ കയിലു കുത്തി നടക്കൽ? [PHOTO]'ഹൃദയത്തിൽ വിതുമ്പുന്ന ഒരു സക്കാത്തിന്‍റെ വിഹിതം': നോമ്പുകാലത്തെ കണ്ണീരണിയിച്ച ഒരു അനുഭവം [NEWS]'ഞങ്ങൾ സഹോദരങ്ങളാണ്': രോഗബാധിതനായ സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിക്കാതെ മരണം വരെ ഒപ്പം നിന്ന യുവാവ് പറയുന്നു [NEWS] കുടിയേറ്റ തൊഴിലാളികളുടെ ജീവൻ വച്ചാണ് കോൺഗ്രസ് ഇപ്പോൾ കളിക്കുന്നത്.. ഇത്തരമൊരു വൃത്തികെട്ട തമാശ കാണിച്ച് എന്താണിവര്‍ തെളിയിക്കാൻ ശ്രമിക്കുന്നത്. തൊഴിലാളികളുടെ ജീവൻ വച്ച് കളിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ പദ്ധതി യോഗി ആദിത്യനാഥ് സർക്കാർ പൊളിച്ചിരിക്കുകയാണ്.. ' എന്നും സർക്കാര്‍ വക്താവ് കൂട്ടിച്ചേർത്തു. കുടിയേറ്റ തൊഴിലാളികളെ കൊണ്ടു പോകുന്നതിനും ബസ് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യുപി സർക്കാരും കോൺഗ്രസും തമ്മിൽ പോര് നടക്കുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.