ബിഎസ്പി- എസ്പി സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്
ബിഎസ്പി- എസ്പി സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്
Last Updated :
Share this:
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിഎസ്പി- എസ്പി സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ ഇന്നലെയായിരുന്നു പുറത്ത് വന്നത്.
എന്നാല്‍ വാര്‍ത്ത അഭ്യൂഹങ്ങളാണെന്നാണ് കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ രാജ് ബബ്ബര്‍ വ്യക്തമാക്കുന്നത്. സഖ്യത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ലെന്നും മായാവതിയും അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും രാജ് ബബ്ബര്‍ പറഞ്ഞു.
80 സീറ്റുകളുള്ള സംസ്ഥാനത്ത് 37 സീറ്റുകളില്‍ വീതം എസ്.പിയും ബി.എസ്.പിയും മത്സരിക്കാനാണ് ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബംഗാളില്‍ നിന്ന് പ്രധാനമന്ത്രിയാകാന്‍ യോജിച്ചയാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന വിവാദമായി.
സിപിഎം നേതാവ് ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കിലും മമതക്ക് കഴിയുമെന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രഖ്യാപനം. രഥയാത്രയുടെ പേരില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിവാദ പരാമര്‍ശം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.