യുപിയിൽ ഭിന്നശേഷിക്കാരനെ നിലത്ത് വലിച്ചിഴച്ച് മർദ്ദനം; പൊലീസുകാരന് സസ്പെൻഷൻ

'പ്രകോപനം ഉണ്ടായാൽ പോലും സ്വയം നിയന്ത്രിക്കാനുള്ള പരിശീലനം ആണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അല്ലാതെ മോശമായി പെരുമാറാനല്ല' എന്നാണ് സസ്പെൻഷൻ വിവരം അറിയിച്ച് എസ്പി പ്രതികരിച്ചത്.

News18 Malayalam | news18-malayalam
Updated: September 19, 2020, 11:25 AM IST
യുപിയിൽ ഭിന്നശേഷിക്കാരനെ നിലത്ത് വലിച്ചിഴച്ച് മർദ്ദനം; പൊലീസുകാരന് സസ്പെൻഷൻ
'പ്രകോപനം ഉണ്ടായാൽ പോലും സ്വയം നിയന്ത്രിക്കാനുള്ള പരിശീലനം ആണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അല്ലാതെ മോശമായി പെരുമാറാനല്ല' എന്നാണ് സസ്പെൻഷൻ വിവരം അറിയിച്ച് എസ്പി പ്രതികരിച്ചത്.
  • Share this:
ലക്നൗ: യുപിയിൽ ഭിന്നശേഷിക്കാരനോട് അതിക്രമം കാട്ടിയ പൊലീസുകാരന് സസ്പെൻഷൻ. കനൗജ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരനായ ഒരാളെ സ്റ്റേഷന് മുന്നിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വലിച്ചിഴച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് പിന്നിലടിച്ച് താഴേക്ക് തള്ളിയിടുന്ന ദൃശ്യങ്ങളായിരുന്നു ‌‌‌വീഡിയോയിൽ. തങ്ങളുടെ മുന്നില്‍ അതിക്രമം നടന്നിട്ടും അവിടെ ഉണ്ടായിരുന്ന മറ്റ് പൊലീസുകാർ ആരും തന്നെ പ്രതികരിച്ചതുമില്ല.

Also Read-ലക്ഷ്യമിട്ടത് അക്രമപരമ്പരകൾ; പിടിയിലായത് 9 അൽ-ഖ്വയ്ദ ഭീകരവാദികൾ; കൊച്ചിയിൽ നിന്ന് 3പേർ

റോഡിന്‍റെ സമീപത്ത് നിന്ന് ആളുകളെ കയറ്റിയതിനാണ് തനിക്ക് അതിക്രമം നേരിടേണ്ടി വന്നതെന്നാണ് ഇ-റിക്ഷ ഡ്രൈവറായ ഭിന്നശേഷിക്കാരൻ പറയുന്നത്. എന്നാൽ വാഹനം റോഡിന്‍റെ വശത്തേക്ക് മാറ്റിനിർത്തി ആളുകളെ കയറ്റാൻ പറഞ്ഞതിന് ഓട്ടോ ഡ്രൈവർ തന്നോട് മോശമായി പെരുമാറിയെന്നാണ് കോൺസ്റ്റബിൾ പറയുന്നത്. തന്നെ അധിക്ഷേപ പരാമർശം നടത്തിയെന്നും പൊലീസുകാരൻ ആരോപിക്കുന്നുണ്ട്.

Also Read-'മദ്യപാനി'യായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യ; പൊലീസ് സംരക്ഷണം തേടി യുവാവ്

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇടപെട്ട കനൗജ് എസ് പി അമരേന്ദ്ര പ്രതാപ് സിംഗ്, പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തുവെന്നാണ് അറിയിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'പ്രകോപനം ഉണ്ടായാൽ പോലും സ്വയം നിയന്ത്രിക്കാനുള്ള പരിശീലനം ആണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അല്ലാതെ മോശമായി പെരുമാറാനല്ല' എന്ന കാര്യവും അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു.
Published by: Asha Sulfiker
First published: September 19, 2020, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading