• HOME
  • »
  • NEWS
  • »
  • india
  • »
  • 'അടുത്ത 50 വർഷവും BJP തന്നെയായിരിക്കും അധികാരത്തിൽ': ആത്മവിശ്വാസത്തോടെ UP ഉപമുഖ്യമന്ത്രി

'അടുത്ത 50 വർഷവും BJP തന്നെയായിരിക്കും അധികാരത്തിൽ': ആത്മവിശ്വാസത്തോടെ UP ഉപമുഖ്യമന്ത്രി

കേന്ദ്രത്തിലും സംസ്ഥാനത്തും അടുത്ത 50 വർഷത്തേക്ക് ബി ജെ പി തന്നെയായിരിക്കും അധികാരത്തിലെന്ന് ലഖ് നൗവിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ

ഉത്തർപ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ

  • Last Updated :
  • Share this:
    ലഖ് നൗ: അടുത്ത 50 വർഷവും BJP തന്നെയായിരിക്കും അധികാരത്തിലെന്നും അതിനാൽ യാതൊരുവിധ ആശങ്കയും കൂടാതെ വ്യവസായികൾക്ക് നിക്ഷേപം നടത്താമെന്നും ഉത്തർപ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ. കേന്ദ്രത്തിലും സംസ്ഥാനത്തും അടുത്ത 50 വർഷത്തേക്ക് ബി ജെ പി തന്നെയായിരിക്കും അധികാരത്തിലെന്ന് ലഖ് നൗവിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി പറഞ്ഞു.

    "ഡൽഹിയിലും ലഖ് നൗവിലും അടുത്ത 50 വർഷത്തേക്ക് ഞങ്ങളായിരിക്കും, അതുകൊണ്ട് ആശങ്കയില്ലാതെ നിക്ഷേപിച്ച് രാജ്യത്തിന്‍റെ വളർച്ചയിൽ പങ്കാളിയാകൂ" - ലഖ് നൗവിൽ 65, 000 കോടിയുടെ വ്യവസായ പ്രൊജക്ടിന്‍റെ ഒരു ചടങ്ങിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഉപമുഖ്യന്ത്രിയുടെ ഈ പരാമർശം.

    കോൺഗ്രസ് നേതൃത്വത്തിലെ അവ്യക്തത പാർട്ടിയെ ബാധിച്ചു തുടങ്ങിയെന്ന് തരൂർ

    "വ്യവസായികൾക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുനൽകും. നിയമ പരിരക്ഷ ശക്തമാണ്. 24 മണിക്കൂറും വൈദ്യുതി ലഭ്യമാണ്. ലോകനിലവാരമുള്ള റോഡുകളാണ് ഉള്ളത്" - ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ നിക്ഷേപകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

    First published: