ഇന്റർഫേസ് /വാർത്ത /India / ‘അള്ളാഹു ക്ഷമിക്കണം’: അനാഥരുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ റമദാൻ വ്രതം മുറിച്ച് യുപി ഡ്രൈവർ

‘അള്ളാഹു ക്ഷമിക്കണം’: അനാഥരുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ റമദാൻ വ്രതം മുറിച്ച് യുപി ഡ്രൈവർ

faizul

faizul

ദിവസവും അഞ്ചു നേരവും നമസ്കരിക്കുന്ന ഫൈസുലിന് റമദാൻ കാലത്ത് നോമ്പ് നോക്കാൻ പോലും കഴിയുന്നില്ല. തന്റെ ജോലിയെ ബാധിക്കാതിരിക്കാൻ നോമ്പ് ഒഴിവാക്കുകയാണെന്ന് ഫൈസുൽ പറയുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ലഖ്നൗ: കൊറോണ വൈറസ് രാജ്യത്ത് പിടിമുറുക്കിയ വളരെ ദുഷ്കരമായ സമയങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എന്നാൽ, പ്രയാഗ് രാജിലെ സംഘം നഗരത്തിലുള്ള ആളുകളെ സഹായിക്കുന്നതിലൂടെ ഇവിടെയുള്ള ഒരാൾ മിശിഹാ ആകുകയാണ്. പുണ്യമാസമായ റമദാനിൽ നോമ്പ് നോക്കാൻ പോലും കഴിയുന്നില്ല ഫൈസുലിന്. കാരണം, മരിച്ചു വീഴുന്ന ഒരുപാടു പേരുടെ അന്ത്യകർമങ്ങൾ ചെയ്യേണ്ടി വരുന്നു ഇദ്ദേഹത്തിന്.

കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ദരിദ്രർക്കും അശരണർക്കും സൗജന്യ സേവനങ്ങൾ നൽകുന്നത് മാത്രമല്ല, അനാഥരുടെ അന്ത്യകർമങ്ങൾ നടത്താനും ഫൈസുൽ സഹായവുമായി എത്തുന്നു. ഫൈസുൽ തന്നെ എളിയ പശ്ചാത്തലത്തിൽ നിന്നുള്ളയാളാണെങ്കിലും കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി സൗജന്യമായി എത്തിക്കാൻ ഡ്രൈവറായ അദ്ദേഹം വാഹനം നൽകുന്നു.

വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന രണ്ടു വയസുകാരന് രക്ഷകനായി പ്ലസ് വൺ വിദ്യാർത്ഥി

പ്രയാഗ് രാജിലെ അട്രസൂയിയ മേഖലയിലാണ് ഫൈസുൽ താമസിക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് വാഹനം സൗജന്യമായി നൽകുന്നു. എന്നാൽ, പ്രതിസന്ധിയുടെ നാളുകളായ കോവിഡ് കാലഘട്ടത്തിൽ ദരിദ്രരായവരുടെ മൃതദേഹങ്ങൾ സൗജന്യമായി എത്തിക്കാൻ ശ്രമിക്കുകയാണ്. ആരോടും അദ്ദേഹം പണം ചോദിക്കാറില്ല. എന്നാൽ, ആരെങ്കിലും പണം കൊടുത്താൽ അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നു.

Covid 19 | സംസ്ഥാനത്ത് 32000 കടന്ന് കോവിഡ് രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി 23.24

കോവിഡ് -19ന്റെ രണ്ടാം തരംഗം രാജ്യത്ത് ആംബുലൻസുകളുടെയും കാറുകളുടെയും വ്യാപകമായ ക്ഷാമത്തിന് കാരണമായി. ചിലരാകട്ടെ അമിത വില ഈടാക്കുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് മൃതദേഹങ്ങൾ സൗജന്യമായി അന്ത്യകർമങ്ങൾക്കായി എത്തിക്കുക മാത്രമല്ല, അനാഥർക്ക് അന്ത്യകർമങ്ങൾ നിറവേറ്റി നൽകുന്നതിലും അദ്ദേഹം ശ്രദ്ധാലുവാണ്.

Covid 19 | വാക്സിന് പിന്നാലെ കോവിഡ് ഭേദമാക്കുന്ന ഗുളികയുമായി ഫൈസർ; പരീക്ഷണം തുടങ്ങി

ദിവസവും അഞ്ചു നേരവും നമസ്കരിക്കുന്ന ഫൈസുലിന് റമദാൻ കാലത്ത് നോമ്പ് നോക്കാൻ പോലും കഴിയുന്നില്ല. തന്റെ ജോലിയെ ബാധിക്കാതിരിക്കാൻ നോമ്പ് ഒഴിവാക്കുകയാണെന്ന് ഫൈസുൽ പറയുന്നു. ഇത്തവണ നോമ്പ് ഒഴിവാക്കുന്നതിൽ പ്രാർത്ഥനയുടെ സമയത്ത് താൻ അള്ളാഹുവിനോട് ക്ഷമായാചനം നടത്താറുണ്ടെന്നും ഫൈസുൽ പറയുന്നു. തന്റെ ജീവിതത്തിന്റെ ലക്ഷ്യമായ ചുമതലകൾ നിറവേറ്റുന്നതിനുള്ള തിരക്കിലാണ് ഫൈസുൽ. തന്റെ കർമം നിറവേറ്റുന്നതിനായി അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടില്ല.

'ഞാൻ ലൗകിക കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ എന്റെ ജോലി കൃത്യമായി നടക്കില്ല. അതുകൊണ്ടു തന്നെ വിവാഹിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ' - ഫൈസുൽ പറയുന്നു. നല്ല ശമരിയാക്കാരൻ ആണ് ഫൈസുൽ അയൽക്കാർക്കും നാട്ടുകാർക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പലർക്കും ഒരു വാഹനം ലഭിക്കുന്നതിനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. എന്നാൽ, വിവരം ലഭിച്ചയുടനെ ഫൈസുൽ സ്ഥലത്ത് എത്തി. പലരും അവസരം മുതലാക്കി കൂടുതൽ പണം സമ്പാദിക്കാനും മറ്റുള്ളവരെ കബളിപ്പിക്കാനും ശ്രമിക്കുന്ന സമയത്ത് ഒന്നും പ്രതീക്ഷിക്കാതെയാണ് ഫൈസുൽ സഹായവുമായി രംഗത്ത് എത്തുന്നത്.

First published:

Tags: Covid, Covid 19, Covid death