• HOME
  • »
  • NEWS
  • »
  • india
  • »
  • യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായി 50കാരി കൊല്ലപ്പെട്ട ആഘാതത്തിൽ മനോനില തെറ്റിയ ഭർത്താവ് ആശുപത്രിയിൽ

യുപിയിൽ കൂട്ടബലാത്സംഗത്തിനിരയായി 50കാരി കൊല്ലപ്പെട്ട ആഘാതത്തിൽ മനോനില തെറ്റിയ ഭർത്താവ് ആശുപത്രിയിൽ

ഒരാഴ്ച മുൻപാണ് ക്ഷേത്രത്തിലേക്ക് പോയ അൻപതുകാരിയെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ്  ക്ഷേത്ര പൂജാരിയും സഹായികളും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Image for representation

Image for representation

  • Share this:
ലക്നൗ: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഭർത്താവിന്‍റെ മനോനില തകരാറിലായി. യുപി ബദൗനിൽ കൊല്ലപ്പെട്ട അന്‍പതുകാരിയുടെ ഭർത്താവിനെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികരോഗാശുപത്രിയിലെത്തിച്ചത്. ഭാര്യക്ക് നേരെയുണ്ടായ അതിക്രമത്തിന്‍റെ ആഘാതത്തിൽ നിന്നും ഇയാൾ മോചിതനായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി വഷളായതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും ഡോക്ടറുടെ നിർദേശപ്രകാരമാണ് ബരേലിയിലെ മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read-ഒടിഞ്ഞ വാരിയെല്ലും കാലുകളും; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമണം; 'നിർഭയ' അനുസ്മരിപ്പിക്കുന്ന ക്രൂരബലാത്സംഗം യുപിയിൽ

ഭാര്യയുടെ മരണത്തിന്‍റെ ആഘാതം മൂലമുണ്ടായ പ്രശ്നമാണെന്നും പതിനഞ്ച് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാൾ വലിയ ബഹളത്തോടെ ഞെട്ടി എഴുന്നേൽക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. 'ഭാര്യയുടെ പേര് വിളിച്ച് എല്ലാ മുറികളിലും കയറിയിറങ്ങി. കാണാതായതോടെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടി. എല്ലാവരും ചേർന്ന് ബലം പ്രയോഗിച്ച് തിരികെയെത്തിച്ചെങ്കിലും തല മതിലില്‍ ഇടിച്ച് പരിക്കേൽപ്പിക്കാൻ തുടങ്ങി'എന്നാണ് മരുമകൻ പറയുന്നത്.

Also Read-ക്ഷേത്രത്തിൽ പോയ അമ്പതുകാരിയെ പൂജാരി ഉൾപ്പെടെയുള്ളവർ ചേർന്ന് ബലാത്സംഗം ചെയ്തു കൊന്നു; രണ്ടുപേർ അറസ്റ്റിൽ

'വിവാഹശേഷം ഇയാൾ എല്ലാത്തിനും ഭാര്യയെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇടയ്ക്ക് അസുഖബാധിതനായതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്വവും മക്കളുടെ കാര്യങ്ങളും ഒക്കെ അംഗനവാടി ജീവനക്കാരിയായ ഈ സ്ത്രീ തന്നെയായിരുന്നു നോക്കിയിരുന്നത്.. രക്തത്തിൽ കുളിച്ച നിലയില്‍ ഭാര്യയുടെ ശരീരം കണ്ടത് മുതൽ ഇയാൾ ഷോക്കിലാണ്' മരുമകൻ കൂട്ടിച്ചേർത്തു.

ഒരാഴ്ച മുൻപാണ് ക്ഷേത്രത്തിലേക്ക് പോയ അൻപതുകാരിയെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്ത പൊലീസ്  ക്ഷേത്ര പൂജാരിയും സഹായികളും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Published by:Asha Sulfiker
First published: