ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും മദ്യവും മാംസ വില്‍പനയും നിരോധിച്ച് യുപി സര്‍ക്കാര്‍. മഥുരയിലും വൃന്ദാവനിലും പത്ത് കിലോമീറ്ററിനുള്ളില്‍ മദ്യവും മാംസ വില്‍പനയും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഗണേശ് ചതുര്‍ഥിയുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മഥുര-വൃന്ദാവന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഇത് തീര്‍ത്ഥാടന കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. 22 വാര്‍ഡുകളാണ് പ്രദേശത്തുള്ളത്. മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് നേരത്തെ തന്നെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
രാം വിലാസ് പാസ്വാൻറെ ഔദ്യോഗിക വസതിയിൽ നിന്ന് മകൻ ചിരാഗ് ഒഴിയേണ്ട സമയമായി; ബംഗ്ലാവിൽ പാസ്വാന്റെ പ്രതിമ സ്ഥാപിച്ചു
അന്തരിച്ച എൽജെപി നേതാവ് രാം വിലാസ് പാസ്വാന്റെ പ്രതിമ അദ്ദേഹം കുടുംബത്തോടൊപ്പം മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന 12, ജൻപഥിലെ ഔദ്യോഗിക വസതിയിൽ സ്ഥാപിച്ചു. ഭരണകക്ഷിയായ ബിജെപി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചതെന്ന് നിരീക്ഷകർ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് 12 ജൻപഥിൽ നിന്ന് അതായത് രാം വിലാസ് പാസ്വാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് പാസ്വാന്റെ മകൻ ചിരാഗിനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ രാം വിലാസ് പസ്വാന്റെ പ്രതിമ സ്ഥാപിച്ചത്. ജമുയിയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ ചിരാഗിന് നോർത്ത് അവന്യൂവിലെ 23-ാം നമ്പർ വീട് അനുവദിച്ചിട്ടും പിതാവിന്റെ ഔദ്യോഗിക വസതിയായിരുന്ന 12, ജൻപഥിലാണ് ചിരാഗ് താമസിക്കുന്നത്. 2020 ഒക്ടോബറിൽ പാസ്വാന്റെ മരണശേഷം, നഗരവികസന മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പാസ്വാൻ കുടുംബത്തിന് വീട് ഒഴിയുന്നതിനുള്ള നോട്ടീസ് നൽകുകയും അടുത്തിടെ വീട് റെയിൽവേ, ഐടി മന്ത്രി അശ്വനി വൈഷ്ണവിന് നൽകുകയും ചെയ്തു.
പാസ്വാൻ മരിച്ച് ഒരു വർഷത്തിനുള്ളിൽ കുടുംബം ബംഗ്ലാവ് വിട്ടുപോകുമെന്ന് കരുതിയിരുന്നെങ്കിലും അടുത്ത മാസം ഒരു വർഷം പൂർത്തിയാകും. എന്നാൽ വീട് മാറാൻ കുറച്ച് മാസങ്ങൾ കൂടി നീട്ടി നൽകിയതായി ചിരാഗുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
എന്നാൽ ഇപ്പോൾ, വസതിയിൽ പാസ്വാന്റെ പ്രതിമ സ്ഥാപിച്ചതാണ് പുതിയ ചർച്ചയായിരിക്കുന്നത്. വീട് വിട്ടു പോകാൻ വിസമ്മതിച്ചുകൊണ്ട് ചിരാഗ് "വിഷയം രാഷ്ട്രീയവത്കരിക്കുമെന്ന്" ബിജെപി നേതൃത്വം ഭയപ്പെടുന്നു. ദളിത് സമുദായത്തിൽ അന്തരിച്ച പാസ്വാന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അദ്ദേഹത്തിന്റെ കുടുംബത്തോട് എതിർപ്പ് പ്രകടിപ്പിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് അറിയാം. കിഴക്കൻ യുപിയിൽ ജാതവ് ഇതര ദളിത് വോട്ടുകൾ ഏകീകരിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. മധ്യ, കിഴക്കൻ യുപിയിലെ നിരവധി മണ്ഡലങ്ങളിലെ പാസ്വാൻ സമുദായ വോട്ടുകളെയാണ് പാർട്ടി ആശ്രയിക്കുന്നത്.
ഈ വിഷയത്തിൽ ബിജെപിയുമായി പോരാടാനുള്ള മാനസികാവസ്ഥയിലല്ല പാസ്വാൻ കുടുംബം. പാർട്ടി നേതാക്കളുടെ യോഗം ഉടൻ ഉണ്ടായേക്കാം, അപ്പോൾ വീട് മാറ്റത്തിന്റെ കാര്യത്തെക്കുറിച്ച് ഞങ്ങൾ തീരുമാനമെടുക്കും, ”എൽജെപി വൃത്തങ്ങൾ വ്യക്തമാക്കി. ബിജെപിയുടെ ഉന്നത നേതൃത്വം കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വീട് ഒഴിയുന്ന കാര്യത്തിൽ കേന്ദ്രം കടുത്ത തീരുമാനമെടുത്താൽ ബീഹാറിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രശ്നത്തിൽ പങ്കുചേരുമെന്ന് ബിജെപി ആശങ്കപ്പെടുന്നു. അന്തരിച്ച ദളിത് നേതാവിന്റെ സ്മാരകമായി 12, ജൻപഥ് മാറ്റണമെന്ന് മുൻ മുഖ്യമന്ത്രിയും എച്ച്എഎം നേതാവുമായ ജിതൻ റാം മാജി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
പാസ്വാൻ കുടുംബം എല്ലായ്പ്പോഴും ബിജെപിയുമായി സൗഹൃദബന്ധം പുലർത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം, രാം വിലാസ് പാസ്വാന് മരണാനന്തരം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ഔദ്യോഗിക വസതി 12, തുഗ്ലക് റോഡ് സ്മാരകമാക്കി മാറ്റാൻ മകൻ അജിത് സിംഗ് ശ്രമിച്ചപ്പോൾ ബിജെപിയ്ക്ക് രാഷ്ട്രീയ ലോക്ദളിൽ നിന്ന് സമാനമായ സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നു. എന്നാൽ നഗരവികസന മന്ത്രാലയം ബംഗ്ലാവിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചതിനെ തുടർന്ന് സിംഗിന് വീട് ഒഴിയേണ്ടി വന്നു.
മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകൻ നീരജ് ശേഖറും പിതാവിന്റെ മരണശേഷം പിതാവിന്റെ ബംഗ്ലാവ്, 3, സൗത്ത് അവന്യൂവിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ 2014 ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം വീട് ഒഴിയാൻ നിർബന്ധിതനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CM Yogi Adityanath, Uttarpradesh