ലഖ്നൗ: തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും ബിയറിനും ആണ് പ്രത്യേകനികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഗോ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് ഇത്. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രാജസ്ഥാനിലും ഇതേ രീതിയിൽ മദ്യത്തിന് നികുതി വർദ്ധിപ്പിച്ചിരുന്നു. 20 ശതമാനം നികുതി ആയിരുന്നു അന്ന് വർദ്ധിപ്പിച്ചത്. പശുക്കളുടെ സംരക്ഷണത്തിനു വേണ്ടി ആയിരുന്നു ഇവിടെയും മദ്യത്തിന് നികുതി വർദ്ധിപ്പിച്ചത്.
എക്സൈസിൽ പ്രത്യേക നികുതി ചുമത്തുന്നതിലൂടെ വർഷം 155 കോടി രൂപയുടെ അധികവരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന് യു പി സർക്കാർ വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ്മ പറഞ്ഞു. നികുതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 50 പൈസ മുതൽ രണ്ട് രൂപ വരെ ആയിരിക്കും ഓരോ ബോട്ടിലിനും വർദ്ധിപ്പിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.