ഇന്റർഫേസ് /വാർത്ത /India / Loudspeakers | UP സര്‍ക്കാര്‍ നടപടി; 18000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; ശബ്ദം കുറക്കാനും നിര്‍ദേശം

Loudspeakers | UP സര്‍ക്കാര്‍ നടപടി; 18000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; ശബ്ദം കുറക്കാനും നിര്‍ദേശം

ഏതെങ്കിലും പ്രത്യേക മതത്തിനു നേരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

ഏതെങ്കിലും പ്രത്യേക മതത്തിനു നേരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

ഏതെങ്കിലും പ്രത്യേക മതത്തിനു നേരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

  • Share this:

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ (Loudspeakers) നീക്കം ചെയ്ത് ഉത്തർപ്രദേശ് (Uttar Pradesh) സർക്കാർ. ഈദ്, അക്ഷയതൃതീയ, തുടങ്ങിയ ആഘോഷങ്ങൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ ആണ് നീക്കം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി. ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം സമീപപ്രദേശങ്ങളിലുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് (Yogi Adityanath) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു സംബന്ധിച്ച് അതത് ജില്ലാ ഭരണാധികാരികൾ ഏപ്രിൽ 30 നു മുൻപ് റിപ്പോർട്ട് സമർപ്പിക്കണം. ഇക്കാര്യത്തിൽ സമുദായ നേതാക്കൻമാർക്ക് നിർദേശം നൽകണമെന്നും ഉത്തരവ് നടപ്പാക്കണമെന്നും പൊലീസിനും നിർദേശം നൽകിയിരുന്നു.

ഇതുവരെ ഉള്ള കണക്കുകൾ അനുസരിച്ച് പദ്ധതി വിജയമാണെന്ന് യുപി പൊലീസ് പറയുന്നു. ഇതുവരെ 18,000 ഓളം ലൗഡ്‌സ്പീക്കറുകൾ നീക്കം ചെയ്തെന്ന് യുപി പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതത്തിനു നേരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങൾ ഉത്തരവ് പുറത്തു വന്നതിനു ശേഷം ഉച്ചഭാഷിണികൾ സ്വയം നീക്കം ചെയ്യുകയോ ശബ്ദം കുറക്കുകയോ ചെയ്തിട്ടുണ്ട്. ഝാൻസി ജില്ലയിലെ ബഡഗാവിലുള്ള ഏറ്റവും വലിയ ക്ഷേത്രവും മുസ്ലീം പള്ളിയും അതത് സ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു. ഗാന്ധി ചൗക്കിൽ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രാം ജാൻകി ക്ഷേത്രവും സുന്നി ജുമാമസ്ജിദും ഉച്ചഭാഷിണികൾ താഴെയിറക്കി. മഥുര കൃഷ്ണ ജനസ്ഥാൻ, ഗോരഖ്നാഥ് ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളും ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു.

അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകൾ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദേശം പുറപ്പെടുവിച്ചത്. ഈദും അക്ഷയ തൃതീയയും ഒരേ ദിവസം വരാൻ സാധ്യതയുള്ളതിനാലും വരും ദിവസങ്ങളിൽ മറ്റ് നിരവധി ഉത്സവങ്ങൾ ഉള്ളതിനാലും പോലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തങ്ങൾ വിശ്വസിക്കുന്നതോ പിന്തുടരുന്നതോ ആയ മതത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും ആരാധനകളെയും പിന്തുടരാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടെന്നും ഉച്ചഭാഷിണികൾ ഉപയോ​ഗിക്കുന്നത് ഉയർന്ന ശബ്ദത്തിലാകരുതെന്നും അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ വിളിച്ച യോ​ഗത്തിനിടെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയിരുന്നു. പുതിയതായി ലൗഡ് സ്പീക്കറുകൾ സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം, ഈദ് ചടങ്ങുകളുടെ ഭാ​ഗമായി സംസ്ഥാനത്തെ 31,000 സ്ഥലങ്ങളിൽ അൽവിദ നമസ്‌കാരം (റംസാനിലെ അവസാന വെള്ളിയാഴ്ച നടത്തുന്ന പ്രാർത്ഥനകൾ) ഉണ്ടാകുമെന്ന് എഡിജി അറിയിച്ചു. ക്രമസമാധാന പ്രശ്നമുള്ള ജില്ലകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിഎസി, അർദ്ധസൈനിക സേന എന്നിവരുൾപ്പെടെയുള്ള അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സമാധാന സമിതികൾ സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

First published:

Tags: Prayers through loudspeakers, UP CM Yogi Adityanath, Uttar Pradesh