VIRAL | ചൈനക്കാരെ പാഠം പഠിപ്പിക്കാൻ പുറപ്പെട്ട് പിള്ളേര് സെറ്റ്; ഒടുവിൽ പൊലീസ് ഇടപെട്ട് നയത്തിൽ പറഞ്ഞയച്ചു

പൊലീസ് ചോദ്യം ചെയ്തപ്പോൾ നമ്മുടെ സൈനികരെ കൊന്ന ചൈനയെ തങ്ങൾക്ക് 'ഒരു പാഠം പഠിപ്പിക്കണം' എന്നായിരുന്നു കുട്ടിസംഘത്തിന്റെ മറുപടി. പിള്ളേര് സെറ്റിന്റെ മറുപടി കേട്ട് പൊലീസ് സംഘത്തിന് സന്തോഷമായെങ്കിലും കൗൺസിലിംഗ് നടത്തി കുട്ടികളെ തിരികെ അയച്ചു.

News18 Malayalam | news18
Updated: June 20, 2020, 10:16 PM IST
VIRAL | ചൈനക്കാരെ പാഠം പഠിപ്പിക്കാൻ പുറപ്പെട്ട് പിള്ളേര് സെറ്റ്; ഒടുവിൽ പൊലീസ് ഇടപെട്ട് നയത്തിൽ പറഞ്ഞയച്ചു
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: June 20, 2020, 10:16 PM IST
  • Share this:
ന്യൂഡൽഹി: ഇന്ത്യ - ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു കേണൽ ഉൾപ്പെടെയാണ് ഇത്രയധികം പേർ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത്. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്.

1967ൽ നാഥുലയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം ഇരുസൈന്യങ്ങളുടെ തമ്മിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. അന്നത്തെ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 80ഓളം സൈനികരെ നഷ്ടമാകുകയും ചൈനയ്ക്ക് 300ഓളം സൈനികരെ നഷ്ടമാകുകയും ചെയ്തിരുന്നു.

അതേസമയം, ഈ ഏറ്റുമുട്ടൽ ഇന്ത്യക്കാരെ ഒരു പാതയിലേക്കാണ് നയിച്ചിരിക്കുന്നത്. ചൈനയോടുള്ള പ്രതികാരത്തിന്റെ ഭാഗമായി ഭക്ഷണം ഉൾപ്പെടെയുള്ള ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനമാണ് സോഷ്യൽ മീഡിയിൽ എങ്ങും. എന്നാൽ, ഉത്തർപ്രദേശിലുള്ള പത്തു കുട്ടികൾ ചൈനയോട് പ്രതികാരം ചെയ്യുകയെന്നുള്ളത് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു.

You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അലിഗഡിൽ നിന്നുള്ള പത്ത് കുട്ടികളാണ് ചൈനയോട് പ്രതികാരം ചെയ്യാൻ വീട് വിട്ടിറങ്ങിയത്. ഇന്ത്യ - ചൈന അതിർത്തിയിലേക്ക് പോകാനായി പുറപ്പെട്ട ഇവരെ ഹൈവേയിൽ വെച്ച് പൊലീസ് തടയുകയായിരുന്നു.



പൊലീസ് ചോദ്യം ചെയ്തപ്പോൾ നമ്മുടെ സൈനികരെ കൊന്ന ചൈനയെ തങ്ങൾക്ക് 'ഒരു പാഠം പഠിപ്പിക്കണം' എന്നായിരുന്നു കുട്ടിസംഘത്തിന്റെ മറുപടി. പിള്ളേര് സെറ്റിന്റെ മറുപടി കേട്ട് പൊലീസ് സംഘത്തിന് സന്തോഷമായെങ്കിലും കൗൺസിലിംഗ് നടത്തി കുട്ടികളെ തിരികെ അയച്ചു.
First published: June 20, 2020, 10:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading