ഈദിന് മുസ്ലിങ്ങൾ മോസ്കിലെത്തി നിസ്കരിച്ചാൽ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്ന് സമാജ് വാദി പാർട്ടി എം.പി

വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഖ്നൗവിലെ നാല് സ്ഥലങ്ങളിൽ ജൂലൈ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,148 കൊറോണവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

News18 Malayalam | news18
Updated: July 23, 2020, 7:19 PM IST
ഈദിന് മുസ്ലിങ്ങൾ മോസ്കിലെത്തി നിസ്കരിച്ചാൽ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്ന് സമാജ് വാദി   പാർട്ടി എം.പി
(Image: AP)
  • News18
  • Last Updated: July 23, 2020, 7:19 PM IST
  • Share this:
ലഖ്നൗ: കൊറോണവൈറസിന് എതിരെ പോരാടുന്നതിനുള്ള വിചിത്രമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ് ഇന്ത്യൻ രാഷ്ട്രീയക്കാർ. പള്ളികളിൽ പോയി നിസ്കരിക്കാൻ മുസ്ലിങ്ങളെ അനുവദിച്ചാൽ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നാണ് സമാജ് വാദി പാർട്ടി എം.പി ഷഫിഖർ റഹ്മാന്റെ വാദം. ഉത്തർപ്രദേശിലെ സംബാൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയായ അദ്ദേഹം ഓഗസ്റ്റ് ആദ്യവാരം ബക്രീദിനോട് അനുബന്ധിച്ച് മാർക്കറ്റുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു.

"ഈദിന് പള്ളികൾ തുറന്നാൽ മാത്രമേ ദിവസത്തിൽ രണ്ടുതവണ നിസ്കരിക്കാൻ കഴിയുകയുള്ളൂ. പള്ളികളിലെത്തി നമ്മൾ മാപ്പപേക്ഷിച്ച്, കൊറോണ വൈറസ് അവസാനിക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ, ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും സാഹചര്യം മെച്ചപ്പെടുകയും ചെയ്യും" - അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പൊതു കൂടിച്ചേരലുകൾ നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് മതപരമായ സ്ഥലങ്ങളിലും കൂടിച്ചേരലുകൾ നിരോധിച്ചിരിക്കുകയാണ്. റഹ്മാൻ മാത്രമല്ല കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാൻ വിചിത്രമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.

You may also like:രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് NDA; KC വേണുഗോപാൽ അടക്കം 45 പേർ സത്യപ്രതിജ്ഞ ചെയ്‌തു [NEWS]ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊന്ന സംഭവം; ഭർത്താവിന് ജീവപര്യന്തം [NEWS] ബിജെപിയിൽ ചേർന്ന ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി വിട്ടു [NEWS]

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബംഗാൾ ബി.ജെ.പി പ്രസിഡന്റും ലോക്സഭ എംപിയുമായ ദിലിപ് ഘോഷ് വൈറസിന് എതിരെ പോരാടാൻ പശുമൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞിരുന്നു. റമ്മും പകുതി വേവിച്ച മുട്ടയും കഴിക്കുന്നത് കോവിഡിനെ പ്രതിരോധിക്കാൻ നല്ലതാണെന്ന് മംഗളൂരുവിലെ ഉള്ളാൽ സിറ്റിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി പറഞ്ഞിരുന്നു. അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിക്കുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിന് അവസാനമാകുമെന്നാണ് ബിജെപി നേതാവും മധ്യപ്രദേശ് നിയമസഭാ പ്രോട്ടെം സ്പീക്കറുമായ രാമേശ്വർ ശർമ പറഞ്ഞിരുന്നു.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതോടെ ഇന്ത്യയിൽ കൊറോണ വ്യാപനം അവസാനിക്കും: ബിജെപി നേതാവ്


വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഖ്നൗവിലെ നാല് സ്ഥലങ്ങളിൽ ജൂലൈ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,148 കൊറോണവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 11,55,191 ആയി. അതേസമയം, ഇതുവരെ 28,084 പേരാണ് കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചത്.
Published by: Joys Joy
First published: July 23, 2020, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading