• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വാതന്ത്ര്യദിനത്തിൽ 'ജനഗണമന' പാടുന്നത് തടഞ്ഞു; മദ്രസയുടെ അംഗീകാരം റദ്ദാക്കി


Updated: August 22, 2018, 3:46 PM IST
സ്വാതന്ത്ര്യദിനത്തിൽ 'ജനഗണമന' പാടുന്നത് തടഞ്ഞു; മദ്രസയുടെ അംഗീകാരം റദ്ദാക്കി

Updated: August 22, 2018, 3:46 PM IST
മഹാരാജഗഞ്ച്: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയഗാനം പാടുന്നതിൽ നിന്ന് പ്രിൻസിപ്പലും അധ്യാപകരും കുട്ടികളെ തടഞ്ഞുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു മദ്രസയുടെ അംഗീകാരം സർക്കാർ റദ്ദാക്കി. മഹാരാജഗഞ്ചിലെ ബദാഗോ പ്രദേശത്തെ കോൽഹുയിയിലെ അറേബ്യ അഹ്ലെ ഗേൾസ് കോളജ് മദ്രസയുടെ അംഗീകാരമാണ് ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയത്.

ജില്ലാഭരണകൂടം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ പ്രഭാത് കുമാർ പറഞ്ഞു. മദ്രസ പ്രിൻസിപ്പൽ ഫസ്ലാൽ റഹ്മാനും മറ്റ് അധ്യാപകരും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തിയശേഷം ദേശീയഗാനം ആലപിക്കുന്നത് തടഞ്ഞുവെന്നാണ് ആരോപണം. പ്രിൻസിപ്പൽ കുട്ടികളെ തടയുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഉടൻ തന്നെ പൊലീസ് കേസെടുത്തു. മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് അമർനാഥ് ഉപാധ്യായ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിന് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഈ മദ്രസയിലെ വിദ്യാർത്ഥികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് നടപടിയെടുത്തതായും അധികൃതർ അറിയിച്ചു.
First published: August 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍