• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബില്ല് 128 കോടി രൂപ; ഷോക്ക് മാറും മുന്നേ തുകയടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ കട്ട് ചെയ്ത് വൈദ്യുതി ബോര്‍ഡ്

ഹാപൂരിലെ ചാമ്രി ഗ്രാമത്തില്‍ കഴിയുന്ന ഷമീമിന് 1,28,45,95,444 രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്

news18
Updated: July 21, 2019, 9:54 PM IST
ബില്ല് 128 കോടി രൂപ; ഷോക്ക് മാറും മുന്നേ തുകയടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ കട്ട് ചെയ്ത് വൈദ്യുതി ബോര്‍ഡ്
electricity
news18
Updated: July 21, 2019, 9:54 PM IST
ഹാപുര്‍: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ തങ്ങള്‍ക്ക് ലഭിച്ച വൈദ്യുതി ബില്ല് കണ്ട് എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ് വയോധികനായ ഷമിം. 128 കോടിരൂപയുടെ വൈദ്യുതി ബില്ലാണ് ഷമിമീന്റെ വീട്ടില്‍ ലഭിച്ചത്. ഇത്രയും രൂപയുടെ ബില്ല് എങ്ങനെ വന്നെന്ന ആശ്ചര്യത്തില്‍ നില്‍ക്കുന്നതിനിടെ ബില്ലടക്കാത്തതിന്റെ പേരില്‍ വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.

ഹാപൂരിലെ ചാമ്രി ഗ്രാമത്തില്‍ കഴിയുന്ന ഷമീമിന് 1,28,45,95,444 രൂപയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചത്. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. സാധരാണഗതിയില്‍ 700- 800 രൂപ ബില്ല് വരുന്നിടത്താണ് ഭീമമായ തുക വന്നിരിക്കുന്നതെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.

Also Read: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രസർക്കാർ

'ഞങ്ങളുടെ പരാതി ആരും കേള്‍ക്കുന്നില്ല. ഇത്രയും വലിയ തുക ഞങ്ങളെങ്ങനെയാണ് അടയ്ക്കുക. ഇതിനെക്കുറിച്ച് പരാതി പറയുമ്പോള്‍ ബില്‍ അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ മറുപടി' ഷമീം പറയുന്നു. പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പരാതിപ്പെടുന്നു.



'ഫാനും ലൈറ്റും മാത്രമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. പിന്നെങ്ങനെയാണ് ഇത്രയും വലിയ തുക വരുന്നത്. ഞങ്ങള്‍ പാവങ്ങളാണ്, ഇത്രയും ഭീമമായ തുക എങ്ങിനെ തിരിച്ചടക്കാനാണ്' ഷമീമിന്റെ ഭാര്യ ഖൈറു ചോദിക്കുന്നു.

എന്നാല്‍, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ എഎന്‍ഐയോട് പറഞ്ഞു. നേരത്തെ ജനുവരിയില്‍ കനൗജ് നിവാസിയ്ക്ക് 23 കോടി രൂപയുടെ ബില്‍ ലഭിച്ചിരുന്നു

First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...