പാമ്പുകടിയേറ്റ് മരിച്ച ചേട്ടന്റെ സംസ്കാരത്തിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്റാംപൂര് ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. പാമ്പുകടിയേറ്റ് മരിച്ച ജ്യേഷ്ഠന് അരവിന്ദ് (38) മിശ്രയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ലുധിയാനയില്‍ നിന്ന് ബല്റാംപൂരിലെത്തിയ അനുജന് ഗോവിന്ദ് (22) മിശ്രയാണ് മരിച്ചത്. ചന്ദ്രശേഖര്‍ പാണ്ഡെ എന്ന സുഹൃത്തും ഗോവിന്ദിനൊപ്പം ഗ്രാമത്തിലെത്തിയിരുന്നു.
സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്.ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദിന്റെ ജീവന് രക്ഷിക്കാനായില്ല. ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. അരവിന്ദ് കിടന്ന വീട്ടില്‍ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തടുത്തുണ്ടായ 2 മരണങ്ങളുടെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിച്ചു. എം.എൽ.എ കൈലാഷ് നാഥ് ശുക്ല മരിച്ചവരുടെ കുടുംബത്തെ കാണുകയും അവർക്ക് സഹായം ഉറപ്പ് നൽകുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് ശുക്ല ആവശ്യപ്പെട്ടു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.