LockDown | യുപിയിൽ നിന്നും ഛത്തീസ്ഗഢിലേക്ക് സൈക്കിളിൽ; ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് നൽകിയ പണം ഉപയോഗിച്ചാണ് കൃഷ്ണയുടേയും പ്രമീളയുടേയും അന്ത്യകർമങ്ങൾ നിർവഹിച്ചത്.

Krishna and Pramila, (Photo: News18)
- News18 Malayalam
- Last Updated: May 8, 2020, 1:54 PM IST
ലഖ്നൗ: ലോക്ക്ഡൗണിനെ തുടർന്ന് യുപിയിൽ നിന്നും ഛത്തീസ്ഗഢിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച കുടുംബം അപകടത്തിൽപെട്ട് ഭാര്യയും ഭർത്താവും മരിച്ചു. ഗുരുതരമായി പരിക്കറ്റ ഇവരുടെ രണ്ടു കുട്ടികൾ ആശുപത്രിയിലാണ്.
ബുധനാഴ്ച്ച രാത്രി ലഖ്നൗവിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താനായിട്ടില്ല. ഛത്തീസ്ഗഢ് സ്വദേശികളായ കൃഷ്ണ, ഭാര്യ പ്രമീള എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂന്നും നാലും വയസ്സുള്ള മക്കൾ, നിഖിൽ, ചാന്ദിനി എന്നിവരെ ഗുരുതര പരിക്കുകളോടെ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഖ്നൗവിൽ ജോലിക്കായി എത്തിയതാണ് കൃഷ്ണയും കുടുംബവും. ജനകീപുരം ചേരിയിലാണ് ഇവർ താമസിച്ചിരുന്നത്. കോവിഡ് ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ചതോടെ കഷ്ടതയിലായിരുന്നു കുടുംബമെന്ന് പ്രദേശവാസികൾ പറയുന്നു. ഇതേ തുടർന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]കന്യാസ്ത്രീ വിദ്യാർത്ഥിനി മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോർട്ടം; വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു [NEWS]റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ; കോഴിക്കോട് ഇറങ്ങുന്ന വിമാനത്തിൽ 84 ഗർഭിണികളും 22 കുട്ടികളും [NEWS]
ലഖ്നൗ ഷഹീദ് പഥ് റോഡിൽ വെച്ച് മറ്റൊരു വാഹനം സൈക്കിളിൽ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരതരമായി പരിക്കേറ്റ കൃഷ്ണയും പ്രമീളയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. കുട്ടികൾ രണ്ടു പേരും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ലോക്ക്ഡൗണിനെ തുടർന്ന് കൃഷ്ണയ്ക്ക് ജോലിയുണ്ടായിരുന്നില്ലെന്നും ഇതുവരെ സ്വരുക്കൂട്ടി വെച്ച പണമാണ് അടുത്ത ദിവസം വരെ ഉപയോഗിച്ചിരുന്നതെന്നും സഹോദരൻ രാജ് കുമാർ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് നൽകിയ പണം ഉപയോഗിച്ചാണ് കൃഷ്ണയുടേയും പ്രമീളയുടേയും അന്ത്യകർമങ്ങൾ നിർവഹിച്ചത്.
ബുധനാഴ്ച്ച രാത്രി ലഖ്നൗവിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താനായിട്ടില്ല.