നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Ind vs Pak Cricket | പാകിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ് കൊടുത്ത് യുപി സ്വദേശി

    Ind vs Pak Cricket | പാകിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ് കൊടുത്ത് യുപി സ്വദേശി

    പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും, ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടുവെന്നും ഇയാള്‍ ആരോപിക്കുന്നു.

    T20 World Cup: India vs Pakistan (Reuters)

    T20 World Cup: India vs Pakistan (Reuters)

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യക്കെതിരെ(India) പാകിസ്ഥാന്റെ(Pakistan) വിജയം ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമെതിരെ പൊലീസില്‍ കേസ് നല്‍കി ഉത്തര്‍പ്രദേശ് (Uttar Pradesh) സ്വദേശി. പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളിയാക്കിയതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സുപ്രണ്ട് ഓഫ് പൊലീസ് അങ്കിത് മിത്താല്‍ പറഞ്ഞു.

      ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശിയായ ഇഷാന്‍ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടുവെന്നും ഇയാള്‍ ആരോപിക്കുന്നു.

      റാംപൂര്‍ ജില്ലയിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 153 എ പ്രകാരവും 2008ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഭേദഗതി) ആക്ട് സെക്ഷന്‍ 67 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഭാര്യ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല, ഇഷാനെതിരെ സ്ത്രീധനക്കേസ് നല്‍കിയിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

      നേരത്തെയും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ യുഎപിഎ കുറ്റം ചുമത്തി ജമ്മു കാശ്മീര്‍ പോലീസ് കേസെടുത്തിരുന്നു. സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ഡന്മാര്‍ക്കുമെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനും പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിനുമാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം കേസെടുത്തത്.

      ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റത് മുതല്‍ രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യ തോറ്റതിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിനുപുറമെ ചണ്ഡീഗഡില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമത്തിനിരയാവുകയും ചെയ്തിരുന്നു. രാജസ്ഥാനില്‍ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ട അധ്യാപികയ്ക്ക് ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.

      പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
      Published by:Sarath Mohanan
      First published:
      )}