ഇന്റർഫേസ് /വാർത്ത /India / Exclusive Interview | 'സാമ്പത്തിക മാന്ദ്യം യു.പിയെ ബാധിച്ചില്ല; രണ്ടര വർഷം കൊണ്ട് 2 ലക്ഷം പേർക്ക് തൊഴിൽ നൽകും': യോഗി ആദിത്യനാഥ്

Exclusive Interview | 'സാമ്പത്തിക മാന്ദ്യം യു.പിയെ ബാധിച്ചില്ല; രണ്ടര വർഷം കൊണ്ട് 2 ലക്ഷം പേർക്ക് തൊഴിൽ നൽകും': യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

News18 Network ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസ്ഥാനത്തെ സാമ്പത്തിക വളർച്ചെയെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും യോഗി ആദിത്യനാഥ് സംസാരിച്ചു.

  • Share this:

    ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യം ഉത്തര്‍പ്രദേശിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. News18 Network ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് ബുധനാഴ്ച നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യോഗി ഇക്കാര്യം വെളിപ്പെടുത്തിയത്.

    'ലോകത്താകമാനം സാമ്പത്തികമാന്ദ്യം നിലനില്‍ക്കുകയാണ്. അതാണ് ഇന്ത്യയും ബാധിച്ചിരിക്കുന്നത്. എന്നാല്‍ കാര്‍ഷിക, സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകൾ ശക്തമായതിനാല്‍ ഉത്തര്‍പ്രദേശിനെ ഈ സാമ്പത്തികമാന്ദ്യം ഇതുവരെ ബാധിച്ചിട്ടില്ല.'

    രാജ്യത്ത് തൊഴിലില്ലായ്മ ചര്‍ച്ചയാകുമ്പോഴും കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 2.5 ലക്ഷം യുവജനങ്ങള്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി. ഇനി വരുന്ന രണ്ടര വര്‍ഷം കൊണ്ട് രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    "സംരംഭകത്വം പ്രോത്സാഹിപ്പിച്ചതിലൂടെ 30 ലക്ഷം യുവാക്കളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാന്‍ സാധിച്ചു. രണ്ടര വര്‍ഷത്തിനിടെ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തുണ്ടായത്." - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    തദ്ദേശീയമായ ഉല്‍പന്നങ്ങളുടെ പ്രോത്സാഹനത്തിനു വേണ്ടി ഉത്തര്‍ പ്രദേശില്‍ ആരംഭിച്ച 'ഒരു ജില്ല, ഒരു ഉല്‍പന്നം' (One District, One Product) എന്ന പദ്ധതിയെ കുറിച്ചും യോഗി വാചാലനായി.

    "സംസ്ഥാനത്തെ സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (MSME) സർക്കാർ പ്രത്യേക പരിഗണനയാണ് നല്‍കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ കണ്ടെത്തെന്നതിനും അവയുടെ സംഭരണത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു. ഇന്ന് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അവരെ പ്രാപ്തരാക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്."- അദ്ദേഹം പറഞ്ഞു.

    Also Read 'വിദേശയാത്ര വേണ്ട, ഡൽഹിയിൽ തുടരണം' അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിനെക്കുറിച്ച് യോഗി ആദിത്യനാഥ്

    'ഒരു ജില്ല ഒരു ഉല്‍പന്നം' എന്ന പദ്ധതിയുടെ ഭഗാമായി ഈ മാസമാദ്യം സര്‍ക്കാര്‍ തദ്ദേശീയ ഉല്‍പന്നങ്ങളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചും പഠനം നടത്തിയിരുന്നു. സംസ്ഥാനത്തെ 75 ജില്ലകളെ 16 ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു പഠനം.

    സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ വികസന പദ്ധതിയിലും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും യുവജനങ്ങളെ സഹായിക്കാനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    " അഞ്ചു വര്‍ഷംകൊണ്ട് 25 ലക്ഷം യുവാക്കള്‍ നടത്തുന്ന സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ 'ഒരു ജില്ല, ഒരു ഉല്‍പന്നം' പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതിലൂടെ അവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാകുകയും നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യും."- യോഗി ആദിത്യനാഥ് പറഞ്ഞു.

    Also Read ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ്

    First published:

    Tags: Rahul Joshi, Uttarpradesh, Yogi adithyanadh, Yogi adithyanadh interview, Yogi to news18