• HOME
  • »
  • NEWS
  • »
  • india
  • »
  • 'ലാദൻ ലോകത്തിലെ മികച്ച എഞ്ചിനീയർ'; അൽ ഖായിദ നേതാവിന്റെ ചിത്രം ഓഫീസില്‍ സൂക്ഷിച്ച ഓഫീസറെ സസ്‌പെൻഡ് ചെയ്തു

'ലാദൻ ലോകത്തിലെ മികച്ച എഞ്ചിനീയർ'; അൽ ഖായിദ നേതാവിന്റെ ചിത്രം ഓഫീസില്‍ സൂക്ഷിച്ച ഓഫീസറെ സസ്‌പെൻഡ് ചെയ്തു

'ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തെ മികച്ച ജൂനിയര്‍ എഞ്ചിനീയർ' എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് തന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്നത്

  • Share this:
    ഉത്തർപ്രദേശിൽ (Uttar Pradesh) സര്‍ക്കാര്‍ ഓഫീസിൽ അൽ ഖായിദ നേതാവ് (Al-Qaeda founder) ഒസാമ ബിന്‍ ലാദന്റെ (Osama bin Laden) ചിത്രം സൂക്ഷിച്ച ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ കീഴിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് (Dakshinanchal Vidyut Vitran Nigam Ltd (DVVNL)) ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ (SDO) രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്‌പെൻഡ് ചെയ്തത്.

    'ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തെ മികച്ച ജൂനിയര്‍ എഞ്ചിനീയർ' എന്നെഴുതിയ ലാദന്റെ ചിത്രമാണ് രവീന്ദ്ര പ്രകാശ് തന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. ചിത്രവും അടിക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ ഇടപെടുകയും തുടർന്ന് വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത് അന്വേഷണം നടത്തുകയും ഇതിനൊടുവില്‍ രവീന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ലാദന്റെ ചിത്രം ഓഫീസിൽ നിന്നും നീക്കം ചെയ്തതായും ഓഫീസിലെ ഉന്നത അധികാരികൾ അറിയിച്ചു.

    അതേസമയം, ലാദന് ആരെയും ആരാധനാപാത്രമാക്കാന്‍ കഴിയുമെന്ന് സസ്പെൻഷനിലായ രവീന്ദ്ര പറഞ്ഞു. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എഞ്ചിനീയർ ആയിരുന്നു ലാദനെന്നും ഒരു ചിത്രം മാത്രമാണ് ഓഫീസിൽ നീക്കിയതെന്നും തന്റെ കൈയിൽ ചിത്രത്തിന്റെ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.

    പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള 23 ബാങ്ക് അക്കൗണ്ടുകൾ ED മരവിപ്പിച്ചു;കള്ളപ്പണം വെളുപ്പിച്ച കേസിൽ

    ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ (Popular Front) കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇ ഡി അറിയിച്ചു. 68,62,081  രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നതായാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാവ് എം കെ അഷ്റഫ് അടക്കം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.

    Also read- ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ യോഗം; സന്യാസിമാര്‍ തമ്മില്‍ തല്ലിപ്പിരിഞ്ഞു

    യു എ ഇ ആസ്ഥാനമായുള്ള ഒരു ഹോട്ടൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിലായ പിഎഫ്ഐ അംഗങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എംകെ എന്നിവർക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഇരുവരെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
    Published by:Naveen
    First published: